രൂപസാദൃശ്യം കൊണ്ട് മലയാളി ആരാധകർ വിളിക്കുന്നത് കൊറിയൻ ലാലേട്ടനെന്ന്; റെക്കോർഡ് കളക്ഷൻ നേട്ടം സ്വന്തമാക്കി മോഹൻലാലിനോട് സാദൃശ്യമുള്ള കൊറിയൻ താരം മാഡോങ് സിയോക് ചിത്രം

മാഡോങ് സിയോക് മലയാളി സിനിമാ പ്രേക്ഷകരുടെയും പ്രിയങ്കരനാണ്. കാരണം മോഹൻലാലുമായുള്ള രൂപ സാദൃശ്യമാണ്. മോഹൻലാലിന്റ ലുക്കാണ് മാ ഡോങിനുമെന്ന് സിനിമാ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. കൊറിയൻ ലാലേട്ടനെന്ന് മലയാളി പ്രേക്ഷകര്‍ വിളിക്കുന്ന മാ ഡോങ് സിയോകിന്റെ പുതിയ സിനിമ ദ റൗണ്ടപ്പ് പണിഷ്‍മെന്റ് വൻ ഹിറ്റായി മാറിയിരിക്കുകയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.കൊറിയൻ ബോക്സ് ഓഫീസില്‍ 467 കോടി രൂപയിലധികം മാ ഡോങ് സിയോകിന്റ സിനിമ നേടി എന്നാണ് റിപ്പോര്‍ട്ട്.

https://youtu.be/9TLLpEqDTBA
കൊറിയൻ ബോക്സ് ഓഫീസില്‍ 2024ല്‍ ദ റൗണ്ടപ്പ് പണിഷ്‍മെന്റന്റെ മുന്നില്‍ എക്സ്ഹുമ മാത്രമാണ് ഉള്ളത്. കൊറിയൻ ബോക്സ് ഓഫീസില്‍ 794 കോടി രൂപയാണ് എക്സ്‍ഹുമ നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ദ റൗണ്ടപ്പ് പണിഷ്‍മെന്റ് സിനിമ എന്തായാലും വമ്ബൻ ഹിറ്റായി മാറിയിരിക്കുകയാണ് എന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ദ റൗണ്ടപ്പ് പണിഷ്‍മെന്റ് സിനിമ സംവിധാനം ചെയ്‍തിരിക്കുന്നത് ഹിയ മ്യൂങ് ഹേംഗ് ആണ്. ഇത് ഒരു ആക്ഷൻ ക്രൈം സിനിമ ആയിട്ടാണ് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ദ റൗണ്ടപ്പ് എന്ന സിനിമയുടെ നാലാം ഭാഗമായിട്ടാണ് മാ ഡോങ് സിയോക് നായകനായ ദ റൗണ്ടപ്പ് പണിഷ്‍മെന്റ് ഒരുക്കിയിരിക്കുന്നത്. ഒരു അന്വേഷണ ഉദ്യോഗസ്ഥൻ ആയിട്ടാണ് ചിത്രത്തില്‍ മാ ഡോങ് സിയോക് വേഷമിട്ടിരിക്കുന്നത്.

കൊറിയയില്‍ വൻ പ്രതിഫലം വാങ്ങിക്കുന്ന താരമാണ് മാ ഡോങ് സിയോകെന്നാണ് റിപ്പോര്‍ട്ട്. മാ ഡോങ് സിയോകിന് 4.14 കോടി രൂപയാണ് പ്രതിഫലം. നെയിംലെസ് ഗ്യാങ്സ്റ്റര്‍ റൂള്‍സ് ഓഫ് ദ ടൈം എന്ന ഹിറ്റിനു പുറമേ ദ അണ്ജസ്റ്റലെയും വേഷം സിയോകിനെ പ്രശസ്‍തനാക്കി. ട്രെയിൻ ടു ബുസാൻ എന്ന ചിത്രത്തിലെ വേഷമാണ് മാ ഡോങ്ങിനെ അന്താരാഷ്‍ട്ര പ്രശസ്‍തിയിലേക്ക് ഉയര്‍ത്തുന്നത്.

ദര്‍ഘാസ് ക്ഷണിച്ചു.

തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് സബ് സെന്ററുകളില്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്് പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് 12

ഗതാഗതം നിരോധിച്ചു

വെങ്ങപ്പള്ളി – തെക്കുംതറ റോഡില്അറ്റകുറ്റപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഒരു മാസത്തേക്ക് വാഹന ഗതാഗതം താത്ക്കാലികമായി നിരോധിക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

ഗതാഗതം നിരോധിച്ചു.

വെള്ളമുണ്ട പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വെള്ളമുണ്ട-പൂളിഞ്ഞാല്‍-തോട്ടോളിപ്പടി റോഡില്‍ മൊതക്കര കുണ്ടില്‍വീട് ജങ്ഷന്‍ ഭാഗത്ത് വാഹന ഗതാഗതം താത്ക്കാലികമായി നിരോധിക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

ഹെല്‍പ്പര്‍ നിയമനം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന സര്‍വ്വെയും ഭൂരേഖയും വകുപ്പില്‍ ഡിജിറ്റല്‍ സര്‍വെയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി കോണ്‍ട്രാക്ട് ഹെല്‍പ്പര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും കൂടിക്കാഴ്ചയ്ക്ക് അറിയിപ്പ് ലഭിച്ചവര്‍ സര്‍ട്ടിഫിക്കറ്റുമായി ഫെബ്രുവരി

ക്ലര്‍ക്ക് നിയമനം

പിന്നാക്ക വിഭാഗ വികസന വകുപ്പ് ഇ-ഗ്രാന്റ്‌സ് പോര്‍ട്ടല്‍ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വഹണത്തിന് ക്ലറിക്കല്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 19

കെയര്‍ ഗിവര്‍ നിയമനം

ഐ.സി.ഡി.എസ് നടപ്പാക്കുന്ന സായംപ്രഭ പദ്ധതിയിലേക്ക് വെത്തിരി ഗ്രാമപഞ്ചായത്തില്‍ കെയര്‍ ഗിവര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 17 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.