നാലു മാസത്തിനിടയിൽ കാശ്മീർ സന്ദർശിച്ചത് 10 ലക്ഷത്തിലധികം വിനോദസഞ്ചാരികൾ; വിദേശ സന്ദർശകരുടെ എണ്ണത്തിൽ 60% വർദ്ധനവ്: ഭൂമിയിലെ സ്വർഗം വികസന കുതിപ്പിൽ.

കഴിഞ്ഞ കുറച്ച്‌ നാളുകളായി കശ്മീരില്‍ സഞ്ചാരികളുടെ കുത്തൊഴുക്കാണ്. വേനല്‍ക്കാലം കൂടി ആയതോടെ കശ്മീരിലെ കുളിരനുഭവിക്കാൻ എത്തുന്ന സഞ്ചാരികളുടെ എണ്ണം കുത്തനെ വര്‍ധിച്ചു. കശ്മീര്‍ വിനോദസഞ്ചാര വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ നാല് മാസത്തിനിടയില്‍ മാത്രം പത്ത് ലക്ഷം സഞ്ചാരികളാണ് കശ്മീരിലെത്തിയത്. വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ മാത്രം 61 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് രാജാ യക്കൂബ് വ്യക്തമാക്കി.

കശ്മീരിലെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. അതിനായുള്ള വലിയ പദ്ധതികള്‍ ഒരുങ്ങുകയാണെന്നും കശ്മീര്‍ ടൂറിസം ഡയറക്ടര്‍ രാജാ യക്കൂബ് വ്യക്തമാക്കി.കശ്മീര്‍ ടൂറിസം മേഖലയിലേക്ക് കൂടുതല്‍ സ്വകാര്യ നിക്ഷേപങ്ങള്‍ എത്തിക്കും. ഇതിനായി രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നുമുള്ള നിക്ഷേപകരുടെ സംഗമങ്ങള്‍ നടത്തും. വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാനായി വിദേശ രാജ്യങ്ങളുടെ ഇന്ത്യന്‍ അംബാസിഡര്‍മാരെ പങ്കെടുപ്പിക്കുന്ന പരിപാടികളും നടത്തും.

വലിയ മുതല്‍മുടക്കുകളുള്ള ടൂറിസം പദ്ധതികള്‍ ആവിഷ്‌കരിക്കും. ഗുല്‍മാര്‍ഗ് ഗൊണ്ടോല മാതൃകയില്‍ കൂടുതല്‍ കേബിള്‍ കാര്‍ പദ്ധതികള്‍ ആരംഭിക്കുമെന്നും ഇതിനായുള്ള ഭൂമിയേറ്റടുക്കലുകള്‍ ഉള്‍പ്പടെയുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണെന്നും രാജാ യക്കൂബ് കൂട്ടിച്ചേര്‍ത്തു. കശ്മീരിലെ ഗുല്‍മാര്‍ഗ് ഗൊണ്ടോള കേബിള്‍ കാര്‍ ലോകപ്രശസ്തമാണ്. ഏഷ്യയിലെ ഒന്നാമത്തെയും ലോകത്തിലെ രണ്ടാമത്തെയും നീളവും ഉയരവും കൂടിയ കേബിള്‍ കാര്‍ പ്രോജക്റ്റാണ് ഗുല്‍മാഗ് ഗൊണ്ടോള. ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഓരോ വര്‍ഷവും ഇവിടെയെത്തുന്നത്.

സഞ്ചാരികളുടെ ഒഴുക്ക് കാശ്മീരികൾക്ക് അനന്തമായ വരുമാന സാധ്യതകൾ ആണ് തുറന്നിടുന്നത്. നിരവധി ആളുകൾക്കാണ് പുതിയൊരു ഉപജീവനമാർഗ്ഗം ഇതുമൂലം തുറന്നു കിട്ടിയിരിക്കുന്നത്. പുരോഗതിയും വികസന കുതിപ്പും ഇതു മൂലം ഉണ്ടാകും എന്ന പ്രതീക്ഷയും ജനതയ്ക്ക് ഉണ്ട് അതുകൊണ്ടുതന്നെ കശ്മീർ താഴ്വരകൾ ഇപ്പോൾ ശാന്തമാണ്.

വാർഡിലെ മുന്നണി പോരാളികൾക്ക് സ്നേഹാദരവുമായി മെമ്പർ

എടവക: എടവക പഞ്ചായത്ത് അഞ്ചാം വാർഡിൽ കഴിഞ്ഞ അഞ്ച് വർഷക്കാലം വിവിധ മേഖലകളിൽ കൂടെ നിന്ന് പ്രവർത്തിവരുടെ സ്നേഹസംഗമം നടത്തി വാർഡ് മെമ്പർ വിനോദ് തോട്ടത്തിൽ വികസന സമിതി അംഗങ്ങൾ, കുരുമുളക് സമിതി ഭാരവാഹികൾ,

സ്ത്രീശക്തിയുടെ വിളംബരമായി തരിയോട് പഞ്ചായത്ത് വനിതാ സംഗമം

കാവുംമന്ദം: സ്ത്രീകളുടെ അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിക്കുന്നതിന് വേണ്ടിയും സ്വയം പര്യാപ്തത വിളംബരം ചെയ്യുന്നതിനുമായി തരിയോട് ഗ്രാമപഞ്ചായത്ത്, തരിയോട് സിഡിഎസിന്റെ സഹകരണത്തോടെ ഉയരെ എന്നപേരിൽ സംഘടിപ്പിച്ച വനിതാ സംഗമവും സിഡിഎസ് വാർഷികവും സ്ത്രീകളുടെ വലിയ പങ്കാളിത്തം

കരിയർ കോമ്പസ് പ്രവർത്തന ഉദ്ഘാടനം മികവുറ്റതായി

മാനന്തവാടി:2025-26 അധ്യായന വർഷത്തെ പത്താംതരം വിദ്യാർത്ഥികൾക്കായുള്ള കരിയർ ഗൈഡൻസ് പ്രോഗ്രാം പരമ്പരാഗത രീതിയിൽ നിന്നും തികച്ചും വ്യത്യസ്ഥമായ രീതിയിൽ സംഘടിപ്പിച്ചത് മാത്യകാപരമായി.വയനാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ മൻമോഹൻ സി.വി കെഎഎസ്‌ ഉദ്ഘാടനം നിർവഹിച്ചു. വിദ്യർത്ഥികളിൽ

ഗുണമേന്മയുള്ള ജീവിതം, സമഗ്രപുരോഗതി; പട്ടിക വിഭാഗങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് വിഷൻ 2031 കരട് നയരേഖ

പട്ടികജാതി – പട്ടികവർഗ്ഗ വിഭാഗങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് വിഷൻ 2031 നയരേഖ. സംസ്ഥാനത്തെ പട്ടികജാതി-വര്‍ഗ്ഗ സമൂഹത്തിന് സ്ഥിരമായ ഉപജീവനം, ഗുണമേന്മയുള്ള ജീവിതം, സമഗ്ര സാമൂഹ്യ പുരോഗതി എന്നിവ കൈവരിക്കാൻ ലക്ഷ്യമിട്ട് തയ്യാറാക്കിയ കരട്

പുതിയിടംകുന്ന് ഇടവകയിൽ മിഷൻ ഞായർ ആചരിച്ചു.

പുതിയിടംകുന്ന് : വി. ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളിയിൽ മിഷൻ ഞായർ ആചരിച്ചു. സീയോൻ ധ്യാന കേന്ദ്രം ഡയറക്ടർ ഫാ. ജിന്റോ തട്ടുപറമ്പിൽ വി. കുർബാന അർപ്പിച്ചു വചന സന്ദേശം നൽകി. മിഷൻ ചൈതന്യത്താൽ

ജില്ല അതിദാരിദ്ര്യ മുക്തം; പ്രഖ്യാപനം നടത്തി മന്ത്രി ഒ.ആർ കേളു.

വയനാട് ജില്ലയെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ച് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. മാനന്തവാടി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പട്ടികജാതി പട്ടികവര്‍ഗ വകുപ്പിന്റെ വിഷൻ 2031 സംസ്ഥാനതല സെമിനാര്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.