മദ്യപിച്ചെത്തി ഭര്‍ത്താവിനെ ക്രൂരമായി പീഡിപ്പിച്ചു; സ്വകാര്യഭാഗങ്ങളില്‍ സിഗററ്റ് കൊണ്ട് പൊള്ളലേല്‍പ്പിച്ചു : ഭാര്യ അറസ്റ്റില്‍

ഭർത്താവിനെ ക്രൂരമായി പീഡിപ്പിക്കുകയും , സ്വകാര്യഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിക്കുകയും ചെയ്ത ഭാര്യ അറസ്റ്റിൽ. യുപി ബിജ്‌നോർ ജില്ലയിലെ സിയോഹാര ചക് മഹ്മൂദ് സാനി ഗ്രാമവാസി മെഹർ ജഹാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് . ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭർത്താവിന്റെ നില ഗുരുതരമായി തുടരുകയാണ്.

മന്നൻ സെയ്ദി എന്ന യുവാവാണ് ഭാര്യയുടെ ക്രൂരതകള്‍ക്ക് ഇരയായത് . വീട്ടില്‍ രഹസ്യമായി സ്ഥാപിച്ച സിസിടിവി ക്യാമറയിലൂടെയാണ് ഭാര്യയുടെ ക്രൂരതകള്‍ പുറത്തറിഞ്ഞത് . 2023 നവംബർ 17 നാണ് മുസ്ലീം ആചാരപ്രകാരം ഇരുവരും വിവാഹിതരായത് . വിവാഹശേഷം ഭാര്യ മദ്യവും സിഗരറ്റും ഉപയോഗിക്കുന്നതായി കണ്ടെത്തി. ഭർത്താവ് എതിർത്തപ്പോള്‍ മെഹർ വഴക്കുണ്ടാക്കുകയും ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തു.

ഇതിനു ശേഷം മെഹർ ഭർത്താവിനെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. മദ്യലഹരിയിലാണ് മെഹർ ഭർത്താവ് മന്നനെ പലതവണ ഉപദ്രവിച്ചത്. മകന്റെ ഭാര്യ ദിവസവും അവനെ മർദിക്കാറുണ്ടായിരുന്നുവെന്നും ഇതുമൂലം മന്നൻ സെയ്ദി ഭർത്താവ് വീട്ടില്‍ രഹസ്യമായി സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചുവെന്നും മന്നന്റെ പിതാവ് പറയുന്നു. ഏപ്രില്‍ 29, 24 തീയതികളില്‍ ഭർത്താവിന് ലഹരി ഗുളികകള്‍ നല്‍കി നഗ്നനാക്കി ഇരുകൈകളും ബന്ധിച്ചാണ് മെഹർ ജഹാൻ സിഗരറ്റ് ഉപയോഗിച്ച്‌ ഭർത്താവിന്റെ സ്വകാര്യഭാഗങ്ങള്‍ പൊള്ളിച്ചത്.

മാത്രമല്ല കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് പലയിടത്തും പരിക്കേല്‍പ്പിച്ചു. വേദന കൊണ്ട് ഭർത്താവ് നിലവിളിച്ചെങ്കിലും മെഹർ വീണ്ടും ക്രൂരമായി മുറിവേല്‍പ്പിക്കുകയായിരുന്നു.വിവരമറിഞ്ഞ മന്നന്റെ വീട്ടുകാരാണ് മെഹറിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്

ദര്‍ഘാസ് ക്ഷണിച്ചു.

തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് സബ് സെന്ററുകളില്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്് പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് 12

ഗതാഗതം നിരോധിച്ചു

വെങ്ങപ്പള്ളി – തെക്കുംതറ റോഡില്അറ്റകുറ്റപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഒരു മാസത്തേക്ക് വാഹന ഗതാഗതം താത്ക്കാലികമായി നിരോധിക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

ഗതാഗതം നിരോധിച്ചു.

വെള്ളമുണ്ട പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വെള്ളമുണ്ട-പൂളിഞ്ഞാല്‍-തോട്ടോളിപ്പടി റോഡില്‍ മൊതക്കര കുണ്ടില്‍വീട് ജങ്ഷന്‍ ഭാഗത്ത് വാഹന ഗതാഗതം താത്ക്കാലികമായി നിരോധിക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

ഹെല്‍പ്പര്‍ നിയമനം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന സര്‍വ്വെയും ഭൂരേഖയും വകുപ്പില്‍ ഡിജിറ്റല്‍ സര്‍വെയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി കോണ്‍ട്രാക്ട് ഹെല്‍പ്പര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും കൂടിക്കാഴ്ചയ്ക്ക് അറിയിപ്പ് ലഭിച്ചവര്‍ സര്‍ട്ടിഫിക്കറ്റുമായി ഫെബ്രുവരി

ക്ലര്‍ക്ക് നിയമനം

പിന്നാക്ക വിഭാഗ വികസന വകുപ്പ് ഇ-ഗ്രാന്റ്‌സ് പോര്‍ട്ടല്‍ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വഹണത്തിന് ക്ലറിക്കല്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 19

കെയര്‍ ഗിവര്‍ നിയമനം

ഐ.സി.ഡി.എസ് നടപ്പാക്കുന്ന സായംപ്രഭ പദ്ധതിയിലേക്ക് വെത്തിരി ഗ്രാമപഞ്ചായത്തില്‍ കെയര്‍ ഗിവര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 17 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.