തിരുവല്ല:ബിലീവേഴ്സ് ചർച്ച് മെത്രാപ്പോലീത്ത അത്തനാസിയസ് യോഹാൻ എന്ന കെ.പി യോഹന്നാന് വാഹന അപകടത്തിൽ ഗുരുതര പരുക്ക്. അമേരിക്കയിലെ ഡാളസിൽ പ്രഭാത നടത്തത്തിനിടെ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. തലക്കും നെഞ്ചത്തും ഗുരുതര പരുക്കുകൾ ഉണ്ട്. അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ഡാലസിലെ മെതഡിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സഭാ വക്താവാണ് അപകടവിവരം ഔദ്യോഗികമായി അറിയിച്ചത്. നാല് ദിവസം മുൻപാണ് അദ്ദേഹം കേരളത്തിൽനിന്ന് അമേരിക്കയിലെത്തിയത്.
പ്രഭാത സവാരിക്കിടെ കാർ ഇടിച്ചാണ് അപകടം. ഇന്ത്യൻ സമയം ചൊവ്വാഴ്ച വൈകീട്ട് 05:30 ഓടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ എയർ ലിഫ്റ്റ് ചെയ്ത് ഡാളസിലെ മെതഡിസ്റ്റ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇപ്പോൾ അടിയന്തിര ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ചിരിക്കുന്നു.
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ
ടെക്സാസിലെ ആസ്ഥാനമന്ദിരം
സ്ഥിതി ചെയ്യുന്ന കാമ്പസാണ്
സാധാരണഗതിയിൽ
പ്രഭാതസവാരിക്കായി അദ്ദേഹം
തിരഞ്ഞെടുക്കുക. എന്നാൽ ചൊവ്വാഴ്ച
രാവിലെ പ്രഭാതസവാരിക്കായി
കാമ്പസിന് പുറത്തേക്കാണ് പോയത്.