മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ ടൂറിസ്റ്റ് കേന്ദ്രമായ 900 കണ്ടി കള്ളാടിയില്‍ റോഡരികില്‍ കൂടി കിടന്ന മാലിന്യ കൂമ്പാരം ഹരിത കര്‍മ്മ സേന അംഗങ്ങള്‍ നീക്കം ചെയ്തു. വിനോദസഞ്ചാരികള്‍ ധാരാളമെത്തുന്ന തൊള്ളായിരംകണ്ടിയില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.പി നൗഷാദ് അലി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടോണി തോമസ്, ഹരിത കര്‍മ്മ സേന അംഗങ്ങളായ രേഖ, രജിത പി, രമ്യ, മുബീന, പ്രശാന്തി, നിഷ, ഷിജ മണി,പഞ്ചായത്ത് എഫ്.ടി.എസ് സുബൈര്‍ സലിം പി എന്നിവര്‍ പങ്കെടുത്തു.

അറബിക്ക് ലാംഗ്വേജ് ടീച്ചർ നിയമനം
നെല്ലിയമ്പം ഗവ. എൽ.പി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജൂനിയർ അറബിക്ക് ലാംഗ്വേജ് ടീച്ചർ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകയുടെ അസലുമായി നാളെ (നവംബർ 7) രാവിലെ 10ന് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.







