പനമരം ഗ്രാമപഞ്ചായത്തിലെ ടൌ ണ്‍ പാലത്തിനു സമീപം മുതൽ ആര്യന്നൂർ നടവരെയുള്ള പാതയോരത്തെ ലൈസൻസ് ഇല്ലാതെ താൽക്കാലിക ഷെഡിൽ പ്രവർത്തിക്കുന്ന 26 ഓളം കച്ചവട സ്ഥാപനങ്ങൾ പനമരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ പൊളിച്ചു നീക്കി. പനമരം പാലത്തിന്റെ സമീപം മുതൽ റോഡിനിരുവശവും കച്ചവടം ചെയ്യുന്നതിൽ ആളുകൾ വാഹനത്തിൽ നിന്ന് ഇറങ്ങാതെ വാഹനം റോഡിൽ തന്നെ നിർത്തി സാധനങ്ങൾ വാങ്ങുന്നതുമൂലം ഇവിടെ ഗതാഗത കുരുക്ക് ഉണ്ടാകുന്നത് സർവ്വസാധാരണവും അപകട സാധ്യത കൂടുതലുമാണ്. ആയതിനാൽ യാതൊരുവിധ രേഖകളുമില്ലാതെ പഞ്ചായത്തിന്റെ അനുമതിയോടെയല്ലാതെ പ്രവർത്തിച്ചു വരുന്ന ഈ സ്ഥാപനങ്ങൾ പൊളിച്ചു നീക്കണമെന്ന് പഞ്ചായത്ത് നോട്ടീസ് നൽകിയിരുന്നെങ്കിലും കച്ചവടം ചെയ്യുന്നവർ ഇത് അവഗണിക്കുകയും കച്ചവടം തുടരുകയുമാണ് ഉണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിൽ പനമരം സർക്കിൾ ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് സെക്രട്ടറി ടി. അജയ്കുമാർ, ജൂനിയർ സൂപ്രണ്ട് വിനോദ് കുമാർ പി. ബിൽഡിംഗ് സെക്ഷൻ ക്ലാർക്ക് മുഹമ്മദ് അഷ്‌റഫ്. പി, ഹെൽത്ത് ഇൻസ്പെക്ടർ സനീഷ്.സി.ജി, വാർഡിന്റെ ചുമതലയുള്ള ക്ലർക്കുമാരായ ബിനു വർക്കി, സജീവ് കുമാർ പി എസ് എന്നിവരുടെ നേതൃത്വത്തിലാണ് അനധികൃത കച്ചവടങ്ങള്‍ നീക്കം ചെയ്തത്. ഈ സ്ഥലങ്ങളിൽ ഇനിമുതൽ അനധികൃത കച്ചവടങ്ങൾ നടത്തുവാൻ പാടില്ല എന്ന് സെക്രട്ടറി അറിയിച്ചു

മലയാളത്തിന്റെ മോഹൻലാലിന് സർക്കാർ ആദരവ്, ലാൽ സലാമിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം
ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സ്വീകരണമൊരുന്ന സർക്കാർ പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം. ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ശനിയാഴ്ച അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍