കടമാന്‍തോട് പദ്ധതി പഠന റിപ്പോര്‍ട്ട് പുറത്തുവിടണം:AKPA പുൽപ്പള്ളി

പുല്‍പ്പള്ളി: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പുതിയ ഐഡി കാർഡ് വിതരണത്തോടനുബന്ധിച്ച് നടത്തിയ യോഗത്തിലാണ് നിര്‍ദിഷ്ട കടമാന്‍തോട് പദ്ധതി പഠന റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടത്. പദ്ധതി നടപടികള്‍ വേഗത്തിലാക്കണം. അഭൂതപൂര്‍വകമായ വരള്‍ച്ചയാണ് പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ അനുഭവപ്പെടുന്നത്. കരിഞ്ഞുണങ്ങിയ കൃഷിയിടങ്ങളും വിണ്ടുകീറിയ ഭൂമിയും എവിടെയും കാണാന്‍ കഴിയും. കുഴല്‍ക്കിണറുകളടക്കം ജല സ്രോതസുകള്‍ വറ്റി. ഭാവിയില്‍ വീണ്ടും സംഭവിക്കാവുന്ന വരള്‍ച്ചയെ അതിജീവിക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ അനിവാര്യമാണ്. ചുട്ടുപൊള്ളുന്ന വേനലില്‍ മാത്രം ചര്‍ച്ച ചെയ്യേണ്ട വിഷയമായി കടമാന്‍തോട് പദ്ധതി മാറരുത്. പദ്ധതിയക്കുറിച്ച് ജനങ്ങളില്‍ ചിലര്‍ക്കുള്ള ആശങ്ക പരിഹരിക്കുന്നതിനാണ് വിശദമായ പഠനം നടത്തിയത്. പഠന റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നത് ആശങ്കകള്‍ അലകാന്‍ ഉതകും. കൃഷിയും ജീവനോപാധികളും നശിക്കുന്നത് നിസഹായതയോടെ നോക്കിനില്‍ക്കേണ്ട അവസ്ഥയിലാണ് കര്‍ഷക സമൂഹം. കാര്‍ഷിക മേഖലയുടെ തകര്‍ച്ചയെത്തുടര്‍ന്ന് ജനം ഉപജീവനത്തിനു ആശ്രയിച്ച ക്ഷീര മേഖലയും പ്രതിസന്ധിയിലാണ്. ജനങ്ങളുടെ ആശങ്ക അകറ്റിയും കഷ്ടനഷ്ടങ്ങള്‍ പരമാവധി കുറച്ചും കടമാന്‍തോട് പദ്ധതി നടപ്പാക്കാന്‍ കഴിയണം. പദ്ധതി വൈകുന്നത് രണ്ടു പഞ്ചായത്തുകളിലും ജനജീവിതം ദുഷ്‌കരമാക്കും. മഴവെള്ളം തടഞ്ഞുനിര്‍ത്താനും അതുവഴി ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്താനും സഹായകമാകുന്നതാണ് പദ്ധതി. 2033 ഓടെ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞില്ലങ്കില്‍ അന്തര്‍സംസ്ഥാന നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുള്ള കേസില്‍ കബനി നദീജല വിനിയോഗത്തില്‍നിന്നു കേരളം പുറത്താകുമെന്നത് ഗൗരവത്തോടെ കാണേണ്ട കാര്യമാണെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ബിജുമോൻ കെ കെ അധ്യക്ഷനായിരുന്നു. ബത്തേരി മേഖല വൈസ് പ്രസിഡന്റ് തോമസ് എ സി പുതിയ മെമ്പറായ ഷിൽജിത്തിന് ഐഡി കാർഡ് നൽകി ഉദ്ഘാടനം ചെയ്തു. ബത്തേരി മേഖല ജോയിൻ സെക്രട്ടറി ഡാമിൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് സെക്രട്ടറി സനീഷ് പി ആർ, യൂണിറ്റ് ട്രഷറർ ടോമി ഇ ടി എന്നിവർ പ്രസംഗിച്ചു.

മലയാളത്തിന്റെ മോഹൻലാലിന് സർക്കാർ ആദരവ്, ലാൽ സലാമിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം

ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സ്വീകരണമൊരുന്ന സർക്കാർ പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം. ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ശനിയാഴ്ച അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍

റിവേഴ്‌സ് ഗിയറില്‍; ഇന്നും സ്വര്‍ണവിലയില്‍ കുറവ്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന് 86,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 10,820 രൂപ നല്‍കണം. ഇന്നലത്തെ വിലയേക്കാള്‍ 440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. പവന്

ഓസീസിനെതിരെ സഞ്ജു ടീമിൽ? ഏകദിനത്തിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന് റിപ്പോർട്ട്

ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിൽ ഇന്ത്യൻ സ്‌കൈ്വഡിൽ സഞ്ജു സാംസൺ എത്തിയേക്കുമെന്ന് റിപ്പോർട്ട്. ഈ മാസം 19നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ പരിക്ക് ഭേദമാകാത്ത സാഹചര്യത്തിലാണ് സഞ്ജും സാംസണ്

ഹോമായാലും എവെ ആയാലും ബുംറയ്ക്ക് സമം; റെക്കോർഡിൽ വീഴ്ത്തിയത് കപിലടക്കമുള്ള ഇതിഹാസ നിരയെ

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ തന്നെ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യയുടെ സ്റ്റാർ ജസ്പ്രീത് ബുംറ. സ്വന്തം നാട്ടിൽ ഏറ്റവും വേഗത്തിൽ 50 ടെസ്റ്റ് വിക്കറ്റുകൾ എന്ന നേട്ടമാണ് ബുംറ നേടിയത്. വെറും 1,747 പന്തുകളിൽ

147 രൂപ വിലകുറച്ച് വെളിച്ചെണ്ണ ലഭിക്കും, മട്ടയ്ക്കും ജയ അരിക്കും 33 രൂപ മാത്രം; 13 ഇനങ്ങൾ വൻ വിലക്കുറവിൽ സപ്ലൈകോയിലൂടെ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ സപ്ലൈകോയിൽ പൊതുവിപണയെ അപേക്ഷിച്ച് മികച്ച അവശ്യസാധനങ്ങൾക്ക് വൻ വിലക്കുറവ്. 2025 സെപ്റ്റംബർ 29-ലെ കണക്കനുസരിച്ചുള്ള ഈ വിലക്കുറവ് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. സബ്‌സിഡി നിരക്കിൽ സാധനങ്ങൾ വാങ്ങുന്നതിനായി

സുധീഷ് കുമാറിന് സ്വീകരണം നൽകി

ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.