മാനന്തവാടി: നജീബ് കാന്തപുരം എം.എൽ.എയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്ന ഹൈദരലി ഷിഹാബ് തങ്ങൾ സിവിൽ സർവ്വീസ് അക്കാഡമി നടത്തിയ ടാലൻ്റ് എക്സാമിന് മികച്ച പ്രതികരണം. എട്ടാം ക്ലാസ് പ്രായം മുതൽ സിവിൽ സർവ്വീസ് താത്പര്യമുള്ളവരെ കണ്ടെത്തി പരിശീലനം നൽകുകയാണ് അക്കാദമി ലക്ഷ്യം. പനമരം ക്രസൻ്റ് സ്കൂളിൽ നടന്ന ടാലൻറ് പരീക്ഷയിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, ഡിഗ്രി തലത്തിലുള്ള കുട്ടികൾ അതത് ഗ്രൂപ്പ് പരീക്ഷകൾ എഴുതി.കെ.എ.ടി.എഫ് ജില്ലാ സമിതിയാണ് പരീക്ഷ നടത്തിപ്പ് ചുമതല നിർവ്വഹിച്ചത്.ജലീൽ .എം, സുബൈർ ഗദ്ദാഫി, അബ്ദുല്ല പനമരം, അബ്ദുസലാം.എം.കെ , സാബിത്ത് കാന്തപുരം, നിഷ.ടി.പി, ഷമീന എം.എം എന്നിവർ നേതൃത്വം നൽകി.

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.
ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം