“കണ്‍ഫ്യൂഷൻ തീര്‍ക്കണമേ, എന്റെ കണ്‍ഫ്യൂഷൻ തീര്‍ക്കണമേ”: ജയറാമിനു മുന്നില്‍ സര്‍പ്രൈസ് ഡാൻസുമായി മരുമകൻ, ചിരിയോടെ പാര്‍വതിയും മാളവികയും

അടുത്തിടെയായിരുന്നു ജയറാമിന്റെയും പാർവതിയുടെയും മകള്‍ മാളവിക ജയറാമും നവനീത് ഗിരീഷും തമ്മിലുള്ള വിവാഹം. ഗുരുവായൂർ ക്ഷേത്രത്തില്‍ വച്ച്‌ നടന്ന വിവാഹത്തെ തുടർന്ന് തൃശൂരും കൊച്ചിയിലും പാലക്കാടുമെല്ലാം വിവാഹ സത്കാരങ്ങളും സംഘടിപ്പിച്ചിരുന്നു. വിവാഹത്തിന്റെ തലേദിവസം നടന്ന പ്രീ വെഡ്ഡിംഗ് പാർട്ടിയില്‍ നിന്നുള്ള രസകരമായൊരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്.

പാർട്ടിയ്ക്കിടയില്‍ ജയറാമിനു മുന്നില്‍ സർപ്രൈസ് ഡാൻസ് പെർഫോമൻസ് കാഴ്ച വച്ചിരിക്കുകയാണ് നവനീത്.ജയറാമിന്റെ പ്രശസ്തമായ ഡാൻസ് രംഗങ്ങളിലൊന്നു തന്നെയാണ് നവനീത് റീക്രിയേറ്റ് ചെയ്തത്. സമ്മർ ഇൻ ബത്ലഹേമിലെ കണ്‍ഫ്യൂഷൻ തീർക്കണമേ എന്ന ഗാനത്തിനൊപ്പമാണ് നവനീത് ചുവടുവച്ചത്. മരുമകന്റെ സർപ്രൈസ് കണ്ട് ചിരിയോടെ ഇരിക്കുന്ന ജയറാമിനെയും പാർവതിയേയും വീഡിയോയില്‍ കാണാം.
https://www.instagram.com/reel/C61R16uPxon/?igsh=aGVobHFvYWh0bDcw

എന്തായാലും, പ്രീ വെഡ്ഡിംഗ് പാർട്ടിയിലെ ഏറ്റവും ഹൃദ്യമായ ഈ വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടി കഴിഞ്ഞു.പാലക്കാട് നെന്മാറ സ്വദേശിയാണ് നവനീത് ഗിരീഷാണ് വരൻ. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു മാളവികയുടെയും നവനീതിന്റെയും വിവാഹ നിശ്ചയം. ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് നവനീത്.കാളിദാസിനു പുറമെ തനിക്കൊരു മകനെ കൂടി കിട്ടി എന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ ജയറാം നവനീതിനെ കുറിച്ചു പറഞ്ഞത്.

സിഐടിയു പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി

മാനന്തവാടി: നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗുരുഗ്രാം, ദേശീയ തലസ്ഥാന പ്രദേശം (എന്‍സിആര്‍) എന്നിവിടങ്ങളിലെ വ്യവസായ മേഖലയിലെ കരാര്‍ തൊഴിലാളികള്‍ നടത്തിവരുന്ന തൊഴിലാളി പ്രക്ഷോഭത്തെ ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകള്‍ അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് സിഐടിയു

കുറുമ്പാലക്കോട്ട വ്യൂ പോയിന്റിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

കുറുമ്പാലക്കോട്ട: വിമുക്തിയുടെ ഭാഗമായി കൽപ്പറ്റ എക്സൈസ് റേഞ്ച് ഓഫീസ് കോട്ടത്തറ ഗ്രാമപഞ്ചായത്തും കോഴിക്കോട് സെന്റ് വിൻസന്റ് കോളനി ടിടിയിലെ വിദ്യാർത്ഥികളുമായി ചേർന്ന് “പ്രഗതി 2026” സമൂഹ സമ്പർക്ക ക്യാമ്പിന്റെ ഭാഗമായി കുറുമ്പാലക്കോട്ട വ്യൂ പോയിന്റിൽ

ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങി വീട്ടില്‍ കൊണ്ടുവരാറുണ്ടോ? അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് സൂക്ഷിക്കുന്നപതിവുണ്ടോ

ചില ആളുകള്‍ ബാക്കി വന്ന ഭക്ഷണം കേടാകാതിരിക്കാന്‍ അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് സൂക്ഷിക്കാറുണ്ട്, ഹോട്ടലില്‍ നിന്നും മറ്റും ഭക്ഷണം ഫോയില്‍പേപ്പറില്‍ പൊതിഞ്ഞ് കൊണ്ടുവരുന്നവരുമുണ്ട്. എന്നാല്‍ അലുമിനിയം ഫോയിലുകള്‍ ഉപയോഗിച്ച് ഭക്ഷണം പൊതിയുന്നത് ശരീരത്തിന് ദോഷം

കെ.സി.വൈ.എം. ‘റിഫൈൻ 3.0’ നേതൃത്വ ക്യാമ്പ് സംഘടിപ്പിച്ചു.

തരിയോട്: കെ.സി.വൈ.എം. മാനന്തവാടി രൂപത സമുദായ ശക്തീകരണ വർഷത്തോടനുബന്ധിച്ച് ‘റിഫൈൻ 3.0’ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. രൂപത സമിതിയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിന് തരിയോട് മേഖല ആതിഥേയത്വം വഹിച്ചു. തരിയോട് നിർമല ഹൈസ്കൂളിൽ

‘നിര്‍മാണം പൂര്‍ത്തിയാക്കാതെ ടോള്‍ പിരിക്കുന്നതെന്തിന്?’; പന്തീരങ്കാവിലെ ടോള്‍ പിരിവ് നിര്‍ത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ദേശീയപാതാ-66 ല്‍ കോഴിക്കോട് ബൈപാസിന്റെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്നതിനിടയില്‍ പന്തീരങ്കാവില്‍ ടോള്‍ കളക്ഷന്‍ ആരംഭിച്ചതിനെതിരെയുള്ള പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. നാഷണല്‍ ഹൈവേ പ്രോജക്റ്റ് ഡയറക്ടറില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. നിര്‍മ്മാണം നടക്കുന്ന സമയത്ത്

എനിക്ക് 18 വയസ് കഴിഞ്ഞു’, സംരക്ഷണം തേടി കുംഭമേള വൈറൽ താരം, മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകി; ‘മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള നീക്കം തടയണം’

കുംഭമേള വൈറൽ താരത്തിന്‍റെ കേരളത്തിലെ വിവാഹവുമായി ബന്ധപ്പെട്ട തർക്കം പുതിയ തലത്തിലേക്ക്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന പരാതിയിലെടുത്ത പോക്സോ കേസിൽ മധ്യപ്രദേശ് പൊലീസ് മൊഴി രേഖപ്പെടുത്താനായി കൊച്ചിയിലെത്തിയതിന് പിന്നാലെ, പെൺകുട്ടി കേരള പൊലീസിന്റെ സംരക്ഷണം തേടി.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.