സംസ്ഥാന ലോട്ടറി വില്പനയെ ബാധിക്കുന്നു – ബോച്ചേ ടീ നറുക്കെടുപ്പ് നിർത്തലാക്കണം എന്ന ആവശ്യവുമായി ഐഎൻടിയുസി: എന്താണ് ബോച്ചേ ടീ നറുക്കെടുപ്പ്? സമ്മാനങ്ങൾ എത്ര? എങ്ങനെ പങ്കാളികളാവാം?

സംസ്ഥാന ലോട്ടറി വില്‍പ്പനയെ സാരമായി ബാധിക്കുന്ന ബോച്ചെ ടീ നറുക്കെടുപ്പ് നിരോധിക്കണമെന്ന് ഓള്‍ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് (ഐ.എൻ.ടി.യു.സി) മലപ്പുറം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കനകൻ വള്ളിക്കുന്ന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ശശിധരൻ പൊന്നാനി, കെ.സി. രാജു, കൂടേരി ചന്ദ്രൻ, സുരേഷ് ബാബു താനൂർ, മുരളി കോട്ടക്കല്‍, മനോജ് പെരിന്തല്‍മണ്ണ, കുഞ്ഞിമുഹമ്മദ് തവനൂർ, സുരേഷ് ബാബു താനൂർ, സജ്ജീവൻ താനൂർ, ഷലീജ് കുറ്റിപ്പുറം, ജൊമേഷ് തോമസ്, അരുണ്‍ ചെമ്ബ്ര തുടങ്ങിയവർ സംസാരിച്ചു.

എന്താണ് ബോച്ചെ ടീ നറുക്കെടുപ്പ്?

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
പ്രതിദിനം 10 ലക്ഷം രൂപ മുതൽ 10000, 5000, 1000, 500, 100 എന്നിങ്ങനെ നിരവധി സമ്മാനങ്ങൾ ആണ് ബോച്ചെ ടീ നറുക്കെടുപ്പിൽ വാഗ്ദാനം ചെയ്യുന്നത്. 40 രൂപ കൊടുത്ത് 100 ഗ്രാം ബോച്ചെ ടീ പാക്കറ്റ് വാങ്ങുമ്പോൾ ആണ് നറുക്കെടുപ്പിനുള്ള കൂപ്പൺ ലഭ്യമാകുന്നത്. കൂപ്പൺ നമ്പർ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതോടെ ടിക്കറ്റ് ജനറേറ്റ് ചെയ്യപ്പെടുന്നു. 10 ലക്ഷം ഒന്നാം സമ്മാനം നേടുന്നതിനൊപ്പം തന്നെ 100 ഗ്രാം ചായപ്പൊടിയും ലഭിക്കുന്നു എന്നതാണ് ഉപഭോക്താവിനുള്ള മേന്മ. നമ്മുടെ സമീപപ്രദേശത്ത് ബോച്ചെ ടീ ഔട്ട്ലെറ്റുകൾ ഇല്ല എങ്കിൽ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈനായി ഉൽപ്പന്നം വാങ്ങി നറുക്കെടുപ്പിൽ പങ്കാളിയാകാം:- https://www.bochetea.com/#/product-detail

ഫ്രാഞ്ചൈസികളിലൂടെ കേരളമെമ്പാടും നെറ്റ്‌വർക്ക് സൃഷ്ടിച്ച് ബോച്ചെ ടീ

ഓരോ പത്ത് കിലോമീറ്റർ പരിധിക്കുള്ളിലും ഒരു ഫ്രാഞ്ചൈസി എന്ന നിലയിൽ തങ്ങളുടെ സാന്നിധ്യം വർദ്ധിപ്പിക്കാനാണ് ബോച്ചേ ടീ ലക്ഷ്യമിടുന്നത്. 350 100 ഗ്രാമിന്റെ പാക്കറ്റുകളാണ് ഫ്രാഞ്ചൈസി ആകാൻ ഉദ്ദേശിക്കുന്ന വ്യക്തിയോ സ്ഥാപനമോ ആദ്യ പർച്ചേസ് ആയി നടത്തേണ്ടത്. വീട്ടിലിരുന്നോ, കടയിട്ടോ, നിലവിൽ കടയുണ്ടെങ്കിൽ അതിനുള്ളിലോ വിൽപ്പന നടത്താം എന്നതാണ് ഫ്രാഞ്ചൈസി ഉടമകൾക്കുള്ള മേന്മ.

നറുക്കെടുപ്പ് എങ്ങനെ?

ഓരോ 100 ഗ്രാം പാക്കറ്റിന് ഉള്ളിലും ഓരോ സമ്മാനക്കൂപ്പൺ ഉണ്ടായിരിക്കും. ഈ കൂപ്പൺ നമ്പറുകൾ ബോച്ചേ ടീ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യപ്പെടുമ്പോഴാണ് ഒരു ടിക്കറ്റ് ജനറേറ്റ് ആകുന്നത്. ഇങ്ങനെ ടിക്കറ്റ് ജനറേറ്റ് ആകുന്നത് ഏത് ദിവസമാണോ അന്നേ ദിവസത്തെ നറുക്കെടുപ്പിലാണ് ആ വ്യക്തിയുടെ ഭാഗ്യം പരീക്ഷിക്കപ്പെടുന്നത്. ഒന്നാം സമ്മാനം പത്തുലക്ഷം രൂപയാണ്. 10000 രൂപ, 5000 രൂപ, 1000 രൂപ, 500 രൂപ, 100 രൂപ എന്നിങ്ങനെ മറ്റ് നിരവധി സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതുകൂടാതെ ഒരു പ്രത്യേക കാലാവധിക്കിടയിൽ വിൽക്കപ്പെടുന്ന എല്ലാ ടിക്കറ്റുകളും ഒരുമിച്ചിട്ട് 25 കോടി രൂപയുടെ മെഗാ നറുക്കെടുപ്പും ഇവർ പ്രഖ്യാപിച്ചിട്ടുണ്ട്.

വയനാട് ജില്ലാതല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്ര‌യൽ

പൊഴുതന: ജനുവരി 20ന് വയനാട് ജില്ലയിലെ പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതി നായി ജില്ലാ തല മൗണ്ടൻ സെലക്ഷൻ ട്രയൽ ജനുവരി 10 ന്

കഞ്ചാവുമായി യുവാവ് പിടിയിൽ

ബാവലി: മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ബൈജുവി ന്റെ നേതൃത്വത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ സംയു ക്ത വാഹന പരിശോധനയിൽ ബസ്സ് യാത്രക്കാരനിൽ നിന്നും 205 ഗ്രാം കഞ്ചാ വ് പിടികൂടി.

എം.ഡി.എം.എയുമായി യുവാക്കൾ പിടിയില്‍

ബത്തേരി: വില്‍പ്പനക്കും ഉപയോഗത്തിനുമായി കടത്തിയ മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പിടിയില്‍. കോഴിക്കോട്, കോട്ടൂര്‍, ബ്രാലിയില്‍ വീട്ടില്‍, പി. സാജിദ്(39), ബാലുശ്ശേരി കുനിയിൽ വീട്ടിൽ ശ്രാവൺ രാജ് (34) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും

വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ പെരുവക, കുരിശിങ്കല്‍,പുലിക്കാട്, കരിന്തിരിക്കടവ്, മുത്തപ്പന്‍മടപ്പുര പ്രദേശങ്ങളില്‍ നാളെ(ജനുവരി 9) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍

ഡ്രൈവര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വിലാസം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജനുവരി 17 ന് രാവിലെ 11 ന് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്

ഹിന്ദി അധ്യാപക നിയമനം

വാകേരി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.ടി വിഭാഗത്തില്‍ ഹിന്ദി അധ്യാപക തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, ബയോഡാറ്റയുമായി ജനുവരി 12 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.