മുകേഷ് അംബാനി തനിക്ക് 50 കോടിയുടെ വജ്ര മോതിരം സമ്മാനിച്ചു; അവകാശ വാദവുമായി രാഖി സാവന്ത്

നടി രാഖി സാവന്തിനെ എല്ലാവര്‍ക്കും അറിയാം. പലപ്പോഴായി വിവാദങ്ങളില്‍ അവര്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. റിയാലിറ്റി ഷോയില്‍ വിജയിക്കുന്നയാളെ വിവാഹം ചെയ്യുമെന്നുള്ള വീരവാദമെല്ലാം നേരത്തെ അവര്‍ മുഴക്കിയിരുന്നു. പിന്നീട് ബിഗ് ബോസിലും അവര്‍ സാന്നിധ്യമറിയിച്ചിരുന്നു. മത്സരാര്‍ത്ഥിയായി എത്തി വലിയ വിവാദങ്ങളും അവര്‍ ഉണ്ടാക്കിയിരുന്നു.

അതേസമയം രാഖി സാവന്ത് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത് വമ്പനൊരു വെളിപ്പെടുത്തലിന്റെ പേരിലാണ്. രാഖിയുടെ മുന്‍ ഭര്‍ത്താവ് റിതേഷ് സിംഗിനൊപ്പം അവരെ മുംബൈ വിമാനത്താവളത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകര്‍ കണ്ടിരുന്നു. പാപ്പരാസികളുമായി അവര്‍ സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

അംബാനി കുടുംബം തനിക്ക് സമ്മാനമായി നല്‍കിയതാണ് ഈ വജ്ര മോതിരമെന്ന് അവര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മുന്‍ മിസ് യൂണിവേഴ്‌സ് സുസ്മിത് സിംഗിന്റെ കൈയ്യിലുള്ള മോതിരത്തേക്കാള്‍ വലിയ വജ്രമാണ് ഇതില്‍ പതിപ്പിച്ചിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. സുസ്മിത സെന്നിന് മോതിരം സമ്മാനിച്ചത് അനിൽ അംബാനി ആണെന്നും രാഖി പറയുന്നു.

https://youtu.be/3kL6NDR7yWw

ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിംഗിന്റെ സമയത്ത് അംബാനി കുടുംബം തന്നതാണ് ഈ മോതിരമെന്ന് രാഖി സാവന്ത് പറഞ്ഞു. മുകേഷ് അംബാനിയും അദ്ദേഹത്തിന്റെ പത്നി നിതാ അംബാനിയും ആണ് തനിക്ക് മോതിരം സമ്മാനിച്ചതെന്നും രാഖി അവകാശപ്പെടുന്നു. പ്രീ വെഡ്ഡിംഗില്‍ തന്റെ നൃത്തപരിപാടി നടന്നതിന് ശേഷമാണ് സമ്മാനമായി ഈ വജ്ര മോതിരം തന്നതെന്നും അവര്‍ പറഞ്ഞു. അതേസമയം അന്‍പത് കോടിയുടെ വില ഈ വജ്ര മോതിരത്തിനുണ്ടെന്നും അവര്‍ പറഞ്ഞു.

കെ.സി.വൈ.എം. ‘റിഫൈൻ 3.0’ നേതൃത്വ ക്യാമ്പ് സംഘടിപ്പിച്ചു.

തരിയോട്: കെ.സി.വൈ.എം. മാനന്തവാടി രൂപത സമുദായ ശക്തീകരണ വർഷത്തോടനുബന്ധിച്ച് ‘റിഫൈൻ 3.0’ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. രൂപത സമിതിയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിന് തരിയോട് മേഖല ആതിഥേയത്വം വഹിച്ചു. തരിയോട് നിർമല ഹൈസ്കൂളിൽ

‘നിര്‍മാണം പൂര്‍ത്തിയാക്കാതെ ടോള്‍ പിരിക്കുന്നതെന്തിന്?’; പന്തീരങ്കാവിലെ ടോള്‍ പിരിവ് നിര്‍ത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ദേശീയപാതാ-66 ല്‍ കോഴിക്കോട് ബൈപാസിന്റെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്നതിനിടയില്‍ പന്തീരങ്കാവില്‍ ടോള്‍ കളക്ഷന്‍ ആരംഭിച്ചതിനെതിരെയുള്ള പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. നാഷണല്‍ ഹൈവേ പ്രോജക്റ്റ് ഡയറക്ടറില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. നിര്‍മ്മാണം നടക്കുന്ന സമയത്ത്

എനിക്ക് 18 വയസ് കഴിഞ്ഞു’, സംരക്ഷണം തേടി കുംഭമേള വൈറൽ താരം, മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകി; ‘മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള നീക്കം തടയണം’

കുംഭമേള വൈറൽ താരത്തിന്‍റെ കേരളത്തിലെ വിവാഹവുമായി ബന്ധപ്പെട്ട തർക്കം പുതിയ തലത്തിലേക്ക്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന പരാതിയിലെടുത്ത പോക്സോ കേസിൽ മധ്യപ്രദേശ് പൊലീസ് മൊഴി രേഖപ്പെടുത്താനായി കൊച്ചിയിലെത്തിയതിന് പിന്നാലെ, പെൺകുട്ടി കേരള പൊലീസിന്റെ സംരക്ഷണം തേടി.

വനിതാ സംവരണ ഭേദഗതി ബില്‍; വോട്ടെടുപ്പ് വൈകിട്ട് നാലിന്, കടുത്ത പ്രതിപക്ഷ പ്രതിഷേധം

ന്യൂഡല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്ലിന്മേല്‍ വൈകിട്ട് നാല് മണിക്ക് വോട്ടെടുപ്പ് നടക്കും. 360 എംപിമാരുടെ പിന്തുണയാണ് ബില്ല് പാസാകാന്‍ വേണ്ടത്. 543 സീറ്റുകളില്‍ 33 ശതമാനം വനിതാസംവരണം നടപ്പിലാക്കണം എന്ന തീരുമാനത്തില്‍ പ്രതിപക്ഷം

പോക്സോ കേസിൽ യുവാവ് റിമാൻഡിൽ

പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ യുവാവ് പിടിയിൽ. പനമരം കരിമ്പുമ്മൽ തെക്കത്ത് കുഴിയിൽ അബ്ദുള്ള (41)യെയാണ് എസ്.എം.എസ് ഡി.വൈ.എസ്.പി എൽ.സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

‘ആദ്യം വോട്ട് എണ്ണണം, UDF ജയിക്കണം, ബാക്കി ഹൈക്കമാൻഡ് തീരുമാനിക്കും’; മുഖ്യമന്ത്രി വിവാദത്തിൽ രമേശ് ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപുള്ള കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സോഷ്യല്‍ മീഡിയയിലൂടെ അല്ല കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിവാദങ്ങള്‍ അനാവശ്യമാണെന്നും

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.