4000 സിം കാർഡുകൾ; 180ലധികം മൊബൈൽ ഫോണുകൾ; സൈബർ തട്ടിപ്പിലൂടെ നിരവധി കോടികൾ തട്ടിയ മലപ്പുറം സ്വദേശി അറസ്റ്റിൽ

ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി ഓണ്‍ലൈൻ തട്ടിപ്പുകള്‍ നടത്തിയ സംഘത്തിലെ പ്രധാന കണ്ണി പിടിയിലായി. അബ്ദുള്‍ റോഷൻ എന്നയാളാണ് പിടിയിലായത്. കർണാടകയിലെ മടിക്കേരിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് മലപ്പുറം എസ്‌പി എസ്.ശശിധരൻ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മടിക്കേരിയില്‍ സ്വകാര്യ മൊബൈല്‍ കമ്ബനിയുടെ വിതരണക്കാരനാണ് പ്രതി.

ഇയാളുടെ പക്കല്‍ നിന്നും 40000 സിം കാർഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോമെട്രിക് സ്കാനറുകള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് റോഷൻ തട്ടിയെടുത്തതെന്നാണ് വിവരം. സംഘത്തിലെ മറ്റു പ്രതികളെ കുറിച്ച്‌ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നിക്ഷേപ തട്ടിപ്പ് നടത്തുന്ന സംഘത്തിന് സിം കാര്‍ഡ് നല്‍കുകയാണ് പ്രതി ചെയ്തതെന്ന് പൊലീസ് പറയുന്നു. മടിക്കേരി പൊലീസും ഇയാള്‍ക്കെതിരെ തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കേസിന് ആസ്പദമായ സംഭവം ഇങ്ങനെ

വ്യാജ ഷെയർ മാർക്കറ്റ് സൈറ്റിലൂടെ വേങ്ങര സ്വദേശിയുടെ ഒരു കോടി എട്ട് ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിന് സിംകാർഡുകള്‍ സംഘടിപ്പിച്ച്‌ നല്‍കുന്ന മുഖ്യസൂത്രധാരനായ പെരിയപ്പട്ടണ താലൂക്കിലെ ഹരാഹനഹള്ളി സ്വദേശി അബ്ദുള്‍ റോഷൻ (46)യാണ് അറസ്റ്റിലായത്. വേങ്ങര സ്വദേശിയായ യുവാവ് ഫേസ്ബുക്ക് പേജ് ബ്രൗസ് ചെയ്ത സമയത്ത് ഷെയർമാർക്കറ്റ് സൈറ്റിന്റെ ലിങ്ക് ക്ലിക്ക് ചെയ്ത സമയത്ത്, ഈ സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന വാട്സാപ്പില്‍ ഒരു സ്ത്രീയുടെ പ്രൊഫൈല്‍ പിക്ചർ വെച്ച്‌ ട്രേഡിംഗ് വിശദാംശങ്ങള്‍ നല്‍കിയിരുന്നു. അതിനായി വമ്ബൻ ഓഫറുകള്‍ നല്‍കി പരാതിക്കാരനെ കൊണ്ട് നിർബന്ധിച്ച്‌ ഒരു കോടി എട്ട് ലക്ഷം രൂപ വിവിധ ബാങ്ക് അക്കൌണ്ടുകളില്‍ ഡെപ്പോസിറ്റ് ചെയ്യിപ്പിച്ചു. ലാഭവിഹിതം നല്‍കാതെ പരാതിക്കാരാനെ കബളിപ്പച്ച്‌ പണം തട്ടിയതാണ് കേസ്.

നൂതന സൈബർ ടെക്നോളജി ഉപയോഗിച്ച്‌ സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് സിംകാർഡുകള്‍ സംഘടിപ്പിച്ച്‌ നല്‍കുന്ന പ്രതിയെ പറ്റി സംഘത്തിന് സൂചന ലഭിച്ചത്. സൂചനയുടെ അടിസ്ഥാനത്തില്‍ സംഘം കർണ്ണാടക സംസ്ഥാനത്തിലെ വിവിധ സ്ഥലങ്ങളില്‍ അന്വേഷണം നടത്തി. കൊടക് ജില്ലയിലെ മടിക്കേരിയിലെ ഒരു വാടക വീട്ടില്‍ പ്രതി താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തി കർണ്ണാടക പോലീസിന്റെ സഹായത്തോടെ പ്രതിയെ കസ്ററഡിയിലെടുക്കുകയായിരുന്നു. പരിശോധന നടത്തിയ സമയം വിവിധ മൊബൈല്‍ കമ്ബനികളുടെ നാപ്പതിനായിരത്തോളം സിംകാർഡുകളും 180 തില്‍പരം മൊബൈല്‍ ഫോണുകളും പ്രതിയില്‍ നിന്നും കണ്ടെടുത്തു.

പ്രതി കൃത്യത്തിന് ഉപയോഗിച്ച സിം കാർഡ് കസ്റ്റമറായ യുവതിയുടേതാണ്. തന്റെ പേരില്‍ ഇത്തരത്തിലുള്ള ഒരു മൊബൈല്‍ നമ്ബർ ആക്ടീവായ കാര്യം യുവതിക്ക് അറിയില്ല.. യുവതിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് പ്രതി ഈ സിം കാർഡ് കുറ്റകൃത്യത്തിന് ഉപയോഗിച്ചത്. ഇത്തരത്തില്‍ കസ്റ്റമർ അറിയാതെ ആക്ടീവാക്കിയ 40000ത്തില്‍ പരം സിംകാർഡുകള്‍ പ്രതി വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരിക്കാം എന്നാണ് നിഗമനം.

വൻ തോതില്‍ സിം ആക്ടീവായ കാര്യത്തെ സംബന്ധിച്ച്‌ പ്രതിയെ ചോദ്യം ചെയ്തു. ഏതെങ്കിലും കസ്റ്റമർ സിം കാർഡ് എടുക്കുന്നതിന് വേണ്ടി റീട്ടെയില്‍ ഷോപ്പില്‍ എത്തുന്ന സമയം കസ്റ്റമർ അറിയാതെ ഫിംഗർ പ്രിന്റ് രണ്ടോ മൂന്നോ പ്രാവശ്യം ബയോ മെട്രിക് പ്രസ്സ് ചെയ്യിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം സൈബർ നോഡല്‍ ഓഫിസറായ DCRB DYSP ഷാജു. വി എസ്, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ചിത്തരഞ്ജൻ.ഐ.സി, പ്രത്യേക ജില്ലാ സൈബർ സ്ക്വാഡ് അംഗങ്ങളായ സബ്ബ് ഇൻസ്പെകടർ നജുമുദ്ദീൻ മണ്ണിശ്ശേരി പോലീസുകാരായ പി.എം ഷൈജല്‍ പടിപ്പുര, ഇ.ജി. പ്രദീപ്, കെ.എം ഷാഫി പന്ത്രാല, രാജരത്നം മടിക്കേരി പോലീസിലെ മുനീർ പി.യു എന്നിവരും സൈബർ പോലീസ് സ്റ്റേഷനിലെ സൈബർ വിദഗ്ദരും ചേർന്നാണ് പ്രതിയെ പിടികൂടി തുടരന്വേഷണം നടത്തുന്നത്. പ്രതിയെ മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു, പ്രതി മറ്റേതെങ്കിലും കുറ്റകൃത്യങ്ങള്‍ക്ക് ഇത്തരം സിംകാർഡുകള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നും മറ്റും അറിയുന്നതിനായി കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിക്കുമെന്ന് സൈബർ ഇൻസ്പെക്ടർ അറിയിച്ചു.

താത്പര്യപത്രം ക്ഷണിച്ചു.

നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ബേഗൂര്‍ റെയിഞ്ച് പരിധിയിലെ നഗരവനം പദ്ധതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പാത, ഇരിപ്പിടം, പ്രവേശന കവാടം, സംരക്ഷണ വേലി,

നവോദയയില്‍ അധ്യാപക ഒഴിവ്

ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ട്രെയിന്‍ഡ് ഗ്രാജ്യുവേറ്റ് ടീച്ചര്‍ സോഷ്യല്‍ സയന്‍സ് വിഭാഗത്തിലേക്ക് കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബി.എ ഹിസ്റ്ററി/ജ്യോഗ്രഫി അല്ലെങ്കില്‍ ബി.എ ഹിസ്റ്ററി ഇന്‍-ജ്യോഗ്രഫി/ഇക്കണോമിക്‌സ്/പൊളിറ്റിക്കല്‍ സയന്‍സ് അല്ലെങ്കില്‍ ബി.എ ജ്യോഗ്രഫി, ഹിസ്റ്ററി/ഇക്കണോമിക്‌സ്/പൊളിറ്റിക്കല്‍ സയന്‍സ്,

കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം

വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍, സ്‌കില്‍ പരിശീലനം നടത്തുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.

പച്ചക്കറി തൈ വിതരണത്തിന് അപേക്ഷിക്കാം

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന സമഗ്ര പച്ചക്കറി വികസനം- പച്ചക്കറി തൈ വിതരണം പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം വാര്‍ഡ് മെമ്പര്‍മാരില്‍ നിന്നും പടിഞ്ഞാറത്തറ കൃഷി ഭവനില്‍ നിന്നും ലഭിക്കും. അപേക്ഷകര്‍

പുഷ്പ മേളയ്ക്ക് മികച്ച സ്വീകാര്യത; പൂപ്പൊലിക്ക് ഇതുവരെയെത്തിയത് 75,000 സന്ദര്‍ശകര്‍

വയനാടിന്റെ പുഷ്പോത്സവമായ പൂപ്പൊലിക്ക് മികച്ച സ്വീകാര്യത. ജനുവരി ഒന്നിന് ആരംഭിച്ച പൂപ്പൊലി ആറ് ദിവസം പിന്നിടുമ്പോള്‍ 75,000 ത്തിലധികം പേരാണ് ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമായി എത്തിച്ചേര്‍ന്നത്. പൂപ്പൊലിയ്‌ക്കെത്തിയ സന്ദര്‍ശകര്‍ മികച്ച അഭിപ്രായമാണ് പങ്കുവെയ്ക്കുന്നത്. മുതിര്‍ന്നവര്‍ക്ക്

മൂന്നാം മത്സരത്തിലും സിറ്റിക്ക് സമനിലകുരുക്ക്; യുണൈറ്റഡിനെ പിടിച്ചുകെട്ടി ബേൺലി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായി മൂന്നാം മത്സരത്തിലും സമനില വഴങ്ങി മാഞ്ചസ്റ്റർ സിറ്റി. ബ്രൈറ്റണെതിരെയുള്ള മത്സരം 1-1ന് അവസാനിക്കുകയായിരുന്നു. സണ്ടർലാൻഡ്, ചെൽസി എന്നീ ടീമുകൾക്കെതിരെ കഴിഞ്ഞ രണ്ട് മത്സരത്തിലും സിറ്റി സമനില വഴങ്ങിയിരുന്നു. 41ാം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.