രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ പ്രശസ്തമായ പ്രീമിയം ഹാച്ച്‌ബാക്ക് കാറായ മാരുതി സ്വിഫ്റ്റിൻ്റെ അടുത്ത തലമുറ മോഡല്‍ പുറത്തിറക്കി. നാലാം തലമുറ മോഡലില്‍ പുതിയ എൻജിൻ, മികച്ച ഇന്ധനക്ഷമത, സാങ്കേതിക സവിശേഷതകള്‍ എന്നിവയ്‌ക്കൊപ്പം സുരക്ഷയ്ക്കും വളരെയധികം പ്രാധാന്യം നല്‍കി, 6.49 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് ഇത് പുറത്തിറക്കിയത്.
പഴയ മോഡലിനെ അപേക്ഷിച്ച് പുതിയ സ്വിഫ്റ്റില്‍ എക്സ്റ്റീരിയറില്‍ ധാരാളം മാറ്റങ്ങള്‍ കാണാൻ കഴിയും. ഇൻ്റീരിയർ കറുപ്പ് നിറത്തില്‍ നിലനിർത്തിയിട്ടുണ്ട്. ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിന് നിരവധി പുതിയ ഫീച്ചറുകള്‍ നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ, ഗ്രില്ലിൻ്റെ മധ്യഭാഗത്ത് നേരത്തെ ഉണ്ടായിരുന്ന ബ്രാൻഡ് ലോഗോ കാറിൻ്റെ മുൻ ബോണറ്റില്‍ സ്ഥാപിച്ചിട്ടുണ്ട്. പുതിയ സ്വിഫ്റ്റ് അല്‍പ്പം വലുതാണ്. ഈ കാറിന് നിലവിലെ മോഡലിനേക്കാള്‍ 15 എംഎം നീളവും ഏകദേശം 30 എംഎം ഉയരവും ഉണ്ടാകും.
11 വകഭേദങ്ങള്‍: മൊത്തം 11 വകഭേദങ്ങളിലാണ് (LXI, VXI, VXI(O), ZXI, ZXI+ എന്നിങ്ങനെ) മാരുതി സുസുക്കി പുറത്തിറക്കുക. അവയുടെ എക്സ്-ഷോറൂം വില 6,49,000 മുതല്‍ 9,64,500 രൂപ വരെയാണ്. നോവല്‍ ഓറഞ്ച്, ലസ്റ്റർ ബ്ലൂ എന്നിങ്ങനെ രണ്ട് പുതിയ കളർ ഓപ്ഷനുകളോടെയാണ് പുതിയ സ്വിഫ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്.
പുതിയ എൻജിനും മികച്ച മൈലേജും; പുതിയ മാരുതി സുസുക്കി സ്വിഫ്റ്റിന് പുതിയ 1.2 ലിറ്റർ ജി-സീരീസ് പെട്രോള്‍ എൻജിൻ ഉണ്ട്, മാനുവല്‍ ട്രാൻസ്മിഷൻ ഓപ്ഷനുള്ള വേരിയൻ്റുകള്‍ക്ക് 24.8 കിലോ മീറ്റർ വരെയും എഎംടി ട്രാൻസ്മിഷനുള്ള വേരിയൻ്റുകള്‍ക്ക് 25.75 കിലോ മീറ്റർ വരെയും മൈലേജ് ലഭിക്കും. നിലവിലുള്ള മോഡലിനേക്കാള്‍ ഏകദേശം മൂന്ന് കി.മീ കൂടുതലാണിത്.
രൂപത്തിലും ഫീച്ചറുകളിലും കിടിലൻ അപ്‌ഡേറ്റുകളാണ് പുതിയ സ്വിഫ്റ്റില്‍ നല്‍കിയിരിക്കുന്നത്. 45 ശതമാനം ഹൈ ടെൻസൈല്‍ സ്റ്റീലാണ് ഈ പ്രീമിയം ഹാച്ച്‌ബാക്കില്‍ ഉപയോഗിച്ചിരിക്കുന്നത്. പുതിയ സ്വിഫ്റ്റിന് ബൂമറാംഗ് ഡിആർഎല്‍, എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ടെയില്‍ലൈറ്റുകള്‍, പുതിയ ഗ്രില്‍, ഓള്‍-ബ്ലാക്ക് ഇൻ്റീരിയർ, 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം എന്നീ ഫീച്ചറുകളുമുണ്ട്. ക്യാബിനിലെ ചില ഘടകങ്ങള്‍ ബ്രെസ്സയില്‍ നിന്നും ബലേനോയില്‍ നിന്നും പകർത്തിയതാണ്. ഇതിൻ്റെ എല്ലാ വേരിയൻ്റുകളിലും ആറ് എയർബാഗുകള്‍ നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോളും ലഭ്യമാണ്.
വിവിധ മോഡലുകളുടെ വില: LXI – 6,49,000, VXI – 7,29,500, रुपयेVXI AGS – 7,79,500 VXI(O) – 7,56,500 रुपयेVXI(O) AGS – 8,06,500 ZXI – 8,29,500ZXI AGS – 8,79,500 ZXI+ – 8,99,500 ZXI+ AGS – 9,49,500ZXI+ Dual Tone – 9,14,500 ZXI+ AGS Dual Tone – 9,64,500