അഞ്ചാംപീടിക: ഹാജിമാർക്കുള്ള യാത്രയയപ്പും മദ്റസ പൊതുപരീക്ഷ , എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കലും നടന്നു. ഖതീബ് നിസാർ ദാരിമി ഉദ്ഘാടനം ചെയ്തു.മഹല്ല് പ്രസിഡന്റ് കഞ്ഞായി മമ്മുട്ടി ഹാജിയുടെ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മഹല്ല് സെക്രട്ടറി കെ.റഫീഖ് സ്വാഗതം പറഞ്ഞു. എസ്. അബ്ദുല്ല മാസ്റ്റർ, മുഹമ്മദലി സുഹരി, ഷഫീഖ് സഖാഫി, ഹംസ മുസ്‌ലിയാർ, റസ്സാഖ് മുസ്‌ലിയാർ പൊന്നൻ കുഞ്ഞമ്മദ്, കൊല്ലോറൻ അമ്മദ് എന്നിവർ സംസാരിച്ചു. നിസാർ ദാരിമി, മഹല്ല് പ്രസിഡന്റ് മമ്മുട്ടി ഹാജി കഞ്ഞായി,
, മഹല്ല് വൈസ് പ്രസിഡന്റ് പൊന്നൻ മമ്മൂട്ടി, മുഹമ്മദലി സുഹ് രി, സിക്രട്ടറി കെ. റഫീഖ്, പൊന്നൻ കുഞ്ഞമ്മദ് എന്നിവർ വിദ്യാർഥികളെ മെമോന്റോ നൽകി ആദരിച്ചു.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും