അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ ഗവ:ഹോസ്പിറ്റൽ ഡവലപ്മെൻ്റ് സൊസൈറ്റി ഐ എൻ ടി യു സി മാനന്തവാടി മെഡിക്കൽ കോളേജ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജിലെ നഴ്സുമാരെ ആദരിക്കുകയും ആശംസകൾ നേരുകയും ചെയ്തു.യൂണിറ്റ് ഭാരവാഹികളായ
ജിജി .എം.ജെ, ബാവ എ.പി,
ജെറീഷ് . എം.എം. റയീസ് .എ,
ശ്രീവിദ്യ എന്നിവർ നേതൃത്വം നൽകി. സീനിയർ നേഴ്സിങ്ങ് ഓഫീസർമാരായ ബോബി ജോസഫ് , ബിനി പോൾ , ജിഷ, ശീദേവി, നേഴ്സിങ്ങ് ഓഫീസർ ടിറ്റോ സേവ്യർ എന്നിവരെ ആശംസാ കാർഡു നൽകി ആദരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.







