ഓൾ കേരള അക്വാകൾച്ചർ പ്രൊമോട്ടേഴ്സ് യൂണിയൻ (CITU ) വയനാട് ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം സിഐടിയു വയനാട് ജില്ലാ സെക്രട്ടറി
വി.വി ബേബി കൽപ്പറ്റയിൽ നിർവഹിച്ചു.
ഫിഷറീസ് മേഖലയിൽ ഉൾനാടൻ മത്സ്യകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ജില്ലയിലെ മത്സ്യ കർഷകര സഹായിക്കുന്നതിന് നിർണായക പങ്കുവഹിക്കുന്നവരാണ് അക്വാ കൾച്ചർ പ്രമോട്ടർമാരെന്നും ഇവരുടെ തൊഴിൽ സ്ഥിരത ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.