ജപ്പാനിൽ ആർക്കും വേണ്ടാതെ ഒഴിഞ്ഞു കിടക്കുന്നത് 90 ലക്ഷം വീടുകൾ; കാരണം ഇത്

ആരും താമസിക്കാനില്ലാതെ ഉപേക്ഷിക്കപ്പെടുന്ന വീടുകളുടെ എണ്ണം ജപ്പാനില്‍ കുതിച്ചുയരുന്നു. നിലവില്‍ ഇത്തരം 90 ലക്ഷം വീടുകളുണ്ടെന്നാണു ജപ്പാനിലെ ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്കുകളിലുള്ളത്. രാജ്യത്ത് ആകെയുള്ള വീടുകളില്‍ 14 ശതമാനം വരുമിത്. ഇതിനു കാരണം മറ്റൊന്നുമല്ല, ജപ്പാനിലെ ജനനനിരക്ക് ക്രമാതീതമായി കുറയുന്നു. ഇങ്ങനെ പോയാല്‍ അധികം വൈകാതെ ജപ്പാനിലെ പല മേഖലകളും മനുഷ്യസാന്നിധ്യമില്ലാതെ വിജനമായേക്കുമെന്നും റിപ്പോർട്ടുകളില്‍ പറയുന്നു.

ജപ്പാന്‍റെ ഗ്രാമപ്രദേശങ്ങളിലാണ് ആളൊഴിഞ്ഞ വീടുകള്‍ കൂടുതലുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ടോക്കിയോ, ക്യോട്ടോ തുടങ്ങിയ വലിയ ജാപ്പനീസ് നഗരങ്ങളിലും ഇത്തരം വീടുകള്‍ അനവധിയാണ്. പുതുതായി വീടുകള്‍ നിർമിക്കുന്നതുകൊണ്ടുള്ള പ്രശ്നമല്ലിതെന്നും റിപ്പോർട്ടുകളിലുണ്ട്. താമസമില്ലാത്ത വീടുകള്‍ വില്‍ക്കാൻ ഉടമകള്‍ തയാറാണെങ്കിലും വാങ്ങാൻ ആളില്ലാത്ത സ്ഥിതിയാണ്.

വിദേശികള്‍ക്കു വീടുകള്‍ വാങ്ങാൻ ജപ്പാനില്‍ നിയമക്കുരുക്കുകള്‍ ഏറെയാണെന്നും പറയുന്നു. ജനനനിരക്ക് കുറയുന്നതിനൊപ്പം ജപ്പാനില്‍ പ്രായമാകുന്നവരുടെ എണ്ണം കൂടുകയാണ്. അതേസമയം, 15 വയസിന് താഴെയുള്ള കുട്ടികളുടെ എണ്ണം തുടർച്ചയായ 43ാം വർഷവും കുറഞ്ഞുതന്നെ തുടരുന്നു.പുതിയ കണക്കനുസരിച്ച്‌ 14 ദശലക്ഷം മാത്രമാണു 15 വയസിനു താഴെയുള്ളവർ. സുസ്ഥിര ജനസംഖ്യയ്ക്ക് ജനനനിരക്ക് 2.1 ശതമാനം വേണമെന്നിരിക്കേ 1.3 ശതമാനം മാത്രമാണു ജപ്പാനില്‍ നിലവിലെ നിരക്ക്.

ദര്‍ഘാസ് ക്ഷണിച്ചു.

തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് സബ് സെന്ററുകളില്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്് പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് 12

ഗതാഗതം നിരോധിച്ചു

വെങ്ങപ്പള്ളി – തെക്കുംതറ റോഡില്അറ്റകുറ്റപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഒരു മാസത്തേക്ക് വാഹന ഗതാഗതം താത്ക്കാലികമായി നിരോധിക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

ഗതാഗതം നിരോധിച്ചു.

വെള്ളമുണ്ട പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വെള്ളമുണ്ട-പൂളിഞ്ഞാല്‍-തോട്ടോളിപ്പടി റോഡില്‍ മൊതക്കര കുണ്ടില്‍വീട് ജങ്ഷന്‍ ഭാഗത്ത് വാഹന ഗതാഗതം താത്ക്കാലികമായി നിരോധിക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

ഹെല്‍പ്പര്‍ നിയമനം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന സര്‍വ്വെയും ഭൂരേഖയും വകുപ്പില്‍ ഡിജിറ്റല്‍ സര്‍വെയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി കോണ്‍ട്രാക്ട് ഹെല്‍പ്പര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും കൂടിക്കാഴ്ചയ്ക്ക് അറിയിപ്പ് ലഭിച്ചവര്‍ സര്‍ട്ടിഫിക്കറ്റുമായി ഫെബ്രുവരി

ക്ലര്‍ക്ക് നിയമനം

പിന്നാക്ക വിഭാഗ വികസന വകുപ്പ് ഇ-ഗ്രാന്റ്‌സ് പോര്‍ട്ടല്‍ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വഹണത്തിന് ക്ലറിക്കല്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 19

കെയര്‍ ഗിവര്‍ നിയമനം

ഐ.സി.ഡി.എസ് നടപ്പാക്കുന്ന സായംപ്രഭ പദ്ധതിയിലേക്ക് വെത്തിരി ഗ്രാമപഞ്ചായത്തില്‍ കെയര്‍ ഗിവര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 17 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.