30 കഴിഞ്ഞ പുരുഷന്മാർ ശ്രദ്ധിക്കുക:- ഈ ആറ് വിറ്റാമിനുകളുടെ കുറവ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും

പുരുഷന്മാര്‍ പലപ്പോഴും അവരുടെ ആരോഗ്യം ശ്രദ്ധിക്കാറില്ല. ജീവിതശൈലി മൂലവും ജോലി തിരക്കുകള്‍ മൂലവും മോശം ഭക്ഷണരീതികള്‍ കാരണവും വളരെ ചെറുപ്പത്തില്‍ തന്നെ പല രോഗങ്ങളും അവരെ തേടിയെത്താം. വിറ്റാമിനുകളുടെ കുറവ് മൂലവും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. മുപ്പത് കഴിഞ്ഞ പുരുഷന്‍മാരുടെ ശരീരത്തിന് ഏറ്റവും അത്യാവിശ്യം വേണ്ട വിറ്റാമിനുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1. വിറ്റാമിന്‍ ഡി: മുപ്പത് കഴിഞ്ഞ പുരുഷന്മാര്‍ക്ക് അത്യാവിശ്യം വേണ്ട ഒന്നാണ് വിറ്റാമിന്‍ ഡി. കാത്സ്യത്തിന്‍റെ ആഗിരണത്തിന് സഹായിക്കാനും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും വിറ്റാമിന്‍ ഡി പ്രധാനമാണ്. കൂടാതെ രോഗ പ്രതിരോധശേഷി കൂട്ടാനും കാഴ്ചശക്തിക്കും ഇവ ഗുണം ചെയ്യും. അതിനാല്‍ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ പുരുഷന്മാര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. പാല്‍, തൈര്, ബട്ടര്‍, ചീസ്, മുട്ട, ഓറഞ്ച് ജ്യൂസ്, സാല്‍മണ്‍ മത്സ്യം, കൂണ്‍, ഗോതമ്ബ്, റാഗ്ഗി, ഓട്സ്, ഏത്തപ്പഴം തുടങ്ങിയവ കഴിക്കുന്നത് വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും.

2. വിറ്റാമിന്‍ ബി12: ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും ഡിഎന്‍എയുടെ നിര്‍മാണത്തിനും തലച്ചോറിന്റെ ശരിയായ പ്ര‌വർത്തനത്തിനും വികസനത്തിനും വിറ്റാമിന്‍ ബി12 ഏറെ പ്രധാനമാണ്. മുട്ട, പാലും പാലുല്‍പ്പന്നങ്ങളും, സാല്‍മണ്‍ മത്സ്യം, മഷ്റൂം, ബീറ്റ്റൂട്ട്, വാഴപ്പഴം തുടങ്ങിയവയൊക്കെ കഴിക്കുന്നത് വിറ്റാമിന്‍ ബി12ന്‍റെ കുറവിനെ പരിഹരിക്കാന്‍ സഹായിക്കും.

3. വിറ്റാമിന്‍ സി: പുരുഷന്മാരില്‍ ബീജത്തിന്റെ ആരോഗ്യത്തിനും ഒപ്പം രോഗ പ്രതിരോധശേഷിക്കും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനുമൊക്കെ വിറ്റാമിന്‍ സി പ്രധാനമാണ്. ചെറുനാരങ്ങ, ഓറഞ്ച്, കിവി, സ്ട്രോബെറി, പേരയ്ക്ക, നെല്ലിക്ക, പപ്പായ, ചീര, ബ്രോക്കോളി, ഉരുളകിഴങ്ങ്, തക്കാളി, മുളപ്പിച്ച പയര്‍ എന്നിവയിലൊക്കെ വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു.

4. വിറ്റാമിന്‍ ഇ: വിറ്റാമിന്‍ ഇയും പുരുഷന്മാരില്‍ ബീജത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. കൂടാതെ ഹൃദയാരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഇവ പ്രധാനമാണ്. ചീര, ബദാം, നിലക്കടല, മീനെണ്ണ തുടങ്ങിയവയിലൊക്കെ വിറ്റാമിന്‍ ഇ അടങ്ങിയിരിക്കുന്നു.

5. വിറ്റാമിന്‍ ബി6: ശരീരത്തിന് വേണ്ട പ്രോട്ടീന്‍ ലഭിക്കാനും തലച്ചോറിന്‍റെ ആരോഗ്യത്തിനും ഊര്‍ജത്തിനും സഹായിക്കുന്ന ഒരു പോഷകമാണ് വിറ്റാമിന്‍ ബി6. കൂടാതെ പ്രതിരോധശക്തിയ്ക്ക് അത്യന്താപേക്ഷിതമായ ഒന്നാണ് വിറ്റാമിന്‍ ബി6. ക്യാരറ്റ്, നേന്ത്രപ്പഴം, ചീര, പാല്‍. ചിക്കന്‍റെ ലിവര്‍, നിലക്കടല, സോയ ബീന്‍സ്, ഓട്സ് തുടങ്ങിയവയില്‍ നിന്നൊക്കെ വിറ്റാമിൻ ബി6 ലഭിക്കും.

6. വിറ്റാമിന്‍ ബി9: ഫോളേറ്റ് അഥവാ വിറ്റാമിന്‍ ബി9 ഡിഎന്‍എയുടെ നിര്‍മാണത്തിനും ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്സിജൻ എത്തിക്കുന്ന ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിനും ആവശ്യമാണ്. പയര്‍ വര്‍ഗങ്ങള്‍, ചീര, മുട്ട, പാല്‍, ബീറ്റ്റൂട്ട്, നട്സ് തുടങ്ങിയവയിലൊക്കെ ഫോളേറ്റ് അടങ്ങിയിരിക്കുന്നു.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

ദര്‍ഘാസ് ക്ഷണിച്ചു.

തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് സബ് സെന്ററുകളില്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്് പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് 12

ഗതാഗതം നിരോധിച്ചു

വെങ്ങപ്പള്ളി – തെക്കുംതറ റോഡില്അറ്റകുറ്റപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഒരു മാസത്തേക്ക് വാഹന ഗതാഗതം താത്ക്കാലികമായി നിരോധിക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

ഗതാഗതം നിരോധിച്ചു.

വെള്ളമുണ്ട പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വെള്ളമുണ്ട-പൂളിഞ്ഞാല്‍-തോട്ടോളിപ്പടി റോഡില്‍ മൊതക്കര കുണ്ടില്‍വീട് ജങ്ഷന്‍ ഭാഗത്ത് വാഹന ഗതാഗതം താത്ക്കാലികമായി നിരോധിക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

ഹെല്‍പ്പര്‍ നിയമനം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന സര്‍വ്വെയും ഭൂരേഖയും വകുപ്പില്‍ ഡിജിറ്റല്‍ സര്‍വെയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി കോണ്‍ട്രാക്ട് ഹെല്‍പ്പര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും കൂടിക്കാഴ്ചയ്ക്ക് അറിയിപ്പ് ലഭിച്ചവര്‍ സര്‍ട്ടിഫിക്കറ്റുമായി ഫെബ്രുവരി

ക്ലര്‍ക്ക് നിയമനം

പിന്നാക്ക വിഭാഗ വികസന വകുപ്പ് ഇ-ഗ്രാന്റ്‌സ് പോര്‍ട്ടല്‍ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വഹണത്തിന് ക്ലറിക്കല്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 19

കെയര്‍ ഗിവര്‍ നിയമനം

ഐ.സി.ഡി.എസ് നടപ്പാക്കുന്ന സായംപ്രഭ പദ്ധതിയിലേക്ക് വെത്തിരി ഗ്രാമപഞ്ചായത്തില്‍ കെയര്‍ ഗിവര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 17 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.