ദേശീയ ഡെങ്കിപ്പനി ദിനാചരണം: ജില്ലാതല ഉദ്ഘാടനം ചെയ്തു

ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ പ്രാണിജന്യ രോഗ നിയന്ത്രണ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ദേശീയ ഡെങ്കിപ്പനി ദിനാചരണം ജില്ലാ തല ഉദ്ഘാടനവും ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു. ഉറവിട നശീകരണമാണ് ഡെങ്കിപ്പനി നിയന്ത്രിക്കാനുള്ള പ്രധാന മാര്‍ഗം. ആരോഗ്യവകുപ്പിനൊപ്പം മറ്റ് വകുപ്പുകള്‍, പൊതുജനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ ഉറവിട നശീകരണം ഉറപ്പുവരുത്തുമെന്ന് ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആന്‍സി മേരി ജേക്കബ് പറഞ്ഞു. സാമൂഹിക പങ്കാളിത്തത്തോടെ ഡെങ്കിപ്പനിയെ നിയന്ത്രിക്കാം എന്നതാണ് ദിനാചരണ സന്ദേശം. സാമൂഹിക ഉറവിട നശീകരണ ക്യാമ്പയിന്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പ്രിയ സേനന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വെക്ടര്‍ യൂണിറ്റ് ബയോളജിസ്റ്റ് കെ ബിന്ദു ഡെങ്കിപ്പനി പ്രതിരോധ പരിശീലനവും നല്‍കി. പരിപാടിയുടെ ഭാഗമായി ഒണ്ടയങ്ങാടിയില്‍ കൊതുകുകളുടെ സാമൂഹിക ഉറവിട നശീകരണ ക്യാമ്പയിന്‍ ആരംഭിച്ചു. ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തില്‍ ബോധവത്ക്കരണ പരിപാടികളും സാമൂഹിക ഉറവിട നശീകരണ പരിപാടികളും സംഘടിപ്പിച്ചു. മാനന്തവാടി ബയോവിന്‍ അഗ്രോ റിസര്‍ച്ച് സെന്ററില്‍ നടന്ന പരിപാടിയില്‍ റിസര്‍ച്ച് സെന്റ ചെയര്‍മാന്‍ ആന്‍ഡ്് മാനേജിങ് ഡയറക്ടര്‍ അഡ്വ ഫാ. ജോണ്‍ ജോസഫ് അധ്യക്ഷനായി. പരിപാടിയില്‍ ജില്ലാ പ്രാണിജന്യ രോഗ നിയന്ത്രണ ഓഫീസര്‍ ഇന്‍-ചാര്‍ജ്ജ് കെ.എച്ച് സുലൈമാന്‍, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഇന്‍-ചാര്‍ജ്ജ ഡോ ജെറിന്‍ എസ് ജെറോഡ്, ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ജില്ലാ ലാബ് ഓഫീസര്‍ എ.എന്‍ ഷീബ, കുറുക്കന്‍മൂല കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍ എന്‍.കെ സജേഷ്, ബയോവിന്‍ അഗ്രോ റിസര്‍ച്ച് ഫാക്ടറി മാനേജര്‍ തേജസ് എന്നിവര്‍ സംസാരിച്ചു.

*രോഗലക്ഷണങ്ങള്‍ – മുന്‍കരുതല്‍*

കഠിനമായ പനി, ശക്തമായ തലവേദന, കണ്ണുകള്‍ക്ക് പിറകിലും പേശികളിലും സന്ധികളിലുമുള്ള വേദന, മുഖത്തും നെഞ്ചിലും ചുവന്ന തടിപ്പുകള്‍, ഓക്കാനം, ഛര്‍ദ്ദി എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. ഈഡിസ് കൊതുകുകള്‍ പടര്‍ത്തുന്ന ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ വീടും പരിസരവും കൊതുക് മുട്ടയിട്ടു പെരുകാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍, വസ്തുക്കള്‍ ഇല്ലാതാക്കണം. കൊതുക് കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതും അത്യാവശ്യമാണ്. കൊതുകുകളുടെ ഉറവിടം നശിപ്പിക്കാന്‍ വിദ്യാലയങ്ങളില്‍ വെള്ളിയാഴ്ചകളിലും സ്ഥാപനങ്ങളില്‍ ശനിയാഴ്ചകളിലും വീടുകളില്‍ ഞായറാഴ്ചയും ഡ്രൈഡേ ആചരിക്കും. രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ സ്വയം ചികിത്സ പാടില്ലെന്നും അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

നഖത്തില്‍ കാണപ്പെടുന്ന ‘ലുണുല’ ശ്രദ്ധിച്ചിട്ടുണ്ടോ? ഹൃദയവും വൃക്കയും സുരക്ഷിതമാണോ എന്നറിയാം!

നിങ്ങളുടെ നഖത്തിന് താഴെയായി വെള്ള നിറത്തില്‍ അര്‍ദ്ധ ചന്ദ്രന്റെ രൂപത്തിലൊരു അടയാളം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? ഇതിനെ Lunula എന്നാണ് വിളിക്കുന്നത്. ഇത് പലരും കണ്ടാലും കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്. എന്നാല്‍ നിങ്ങളുടെ ഹൃദയം, വൃക്കകള്‍ നിങ്ങളുടെ

ഉത്തർപ്രദേശിലെ സ്‌കൂളുകൾക്ക് ഇക്കുറി ക്രിസ്മസ് അവധിയില്ല; പകരം വാജ്‌പേയ്‌യുടെ ജന്മശതാബ്ദി ആഘോഷം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളുകള്‍ക്ക് ഇത്തവണ ക്രിസ്മസ് അവധിയില്ല. പകരം മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ്‌യുടെ ജന്മജതാബ്ദി ആഘോഷിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വാജ്‌പേയ്‌യുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് വന്‍ പരിപാടികളാണ് സ്‌കൂളുകളില്‍ പ്ലാന്‍

കെഎസ്ആർടിസി ബജറ്റ് ടൂറിസം വന്‍ ഹിറ്റ്: അവധിക്കാലം ആഘോഷിക്കാനായി പൊന്മുടി, വട്ടവട, ഗവി, കോവളം ട്രിപ്പുകള്‍

കോട്ടയം ജില്ലയില്‍ ഹിറ്റടിച്ച് കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പദ്ധതി. നവംബറില്‍ ജില്ലയില്‍ നിന്ന് മാത്രം 40 ലക്ഷം രൂപയുടെ വരുമാനമാണ് കെഎസ്ആര്‍ടിസിക്ക് സ്വന്തമാക്കാനായത്. കൂത്താട്ടുകുളം ഡിപ്പോയില്‍ നിന്നുള്ള ബജറ്റ് ടൂറിസത്തിന്റെ സര്‍വീസുകളും കോട്ടയം ജില്ലയുടെ

280ലധികം ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേക ഇളവ്, ക്രിസ്മസിന് സാന്റ ഓഫര്‍; സപ്ലൈകോ ചന്തകള്‍ ഇന്നുമുതല്‍

കൊച്ചി: സപ്ലൈകോയുടെ ക്രിസ്മസ് -പുതുവത്സര ഫെയറുകള്‍ ഇന്നു മുതല്‍. സംസ്ഥാനതല ഉദ്ഘാടനംഇന്ന് രാവിലെ 10:00 ന് പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ വച്ച് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും.

വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധന കരട് പട്ടിക നാളെ; പരാതികള്‍ ജനുവരി 22 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധനയുടെ കരട് പട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. ജനുവരി 22 വരെ അവകാശവാദവും എതിര്‍പ്പുകളും അറിയിക്കാം. ഓരോ നിര്‍ദേശത്തിനും പ്രത്യേകം ഫോമുണ്ടാകും. പേര് ചേര്‍ക്കാന്‍ ഫോം 6, എന്‍ആര്‍ഐ പൗരന്മാര്‍ക്ക്

കേരളത്തിൽ അപ്രതീക്ഷിത ശൈത്യം, രാത്രിയിലും രാവിലെയും തണുത്ത് വിറയ്ക്കുന്നു! കാരണം ലാ നിനയും സൈബീരിയൻ ഹൈയും

പതിവില്ലാതെ കേരളത്തിലടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അനുഭവപ്പെടുന്ന ശൈത്യത്തിന് കാരണം ലാനിനയും സൈബീരിയൻ ഹൈയിൽ നിന്നുള്ള വായുപ്രവാഹവുമെന്ന് വിദ​ഗ്ധർ. മിക്ക ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും മുൻ വർഷങ്ങളിൽ നിന്ന് വിപരീതമായി കടുത്ത ശൈത്യമാണ് അനുഭവിക്കുന്നത്. ആഗോള പ്രതിഭാസമായ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.