ഗൂഗിൾ മീറ്റ് വഴി തരിയോട് സെൻ്റ് മേരീസ് യു പി സ്ക്കൂളിൽ ശിശുദി നാഘോഷം നടത്തി. ശിശുദിനാഘോഷ പരിപാടികൾ വൈത്തിരി എഇഒ വി.എം സൈമൺ ഉദ്ഘാടനം ചെയ്തു.സജി (എസ്എസ്കെ വയനാട്), ഷിബു (ബി ആർസി വൈത്തിരി) ,വിക്ടേഴ്സ് ചാനലിൻ്റെ ഓൺലൈൻ ക്ലാസിലൂടെ ശ്രദ്ധേയയായ സായ് ശ്വേത, സ്ക്കൂൾ മാനേജർ ഫാദർ സജി പുഞ്ചയിൽ, ഹെഡ്മാസ്റ്റർ രാജൻ എന്നിവർ പങ്കെടുത്തു.വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. രക്ഷിതാക്കളുടെ പൂർണ്ണ സഹകരണത്തോടെ നടത്തിയ പരിപാടിയിൽ അധ്യാപകരായ സുഭാഷ് അഗസ്റ്റിൻ, ജിഷ ഇ എസ്, ജിനു ബാബു എന്നിവർ നേതൃത്വം നൽകി.സ്ക്കൂളിലെ മറ്റ ധ്യാപകരും ശിശുദിനാഘോഷത്തിൽ പങ്കെടുത്തു.

പുതുവത്സരാഘോഷം: ഇന്ന് ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്; ബാറുകൾ രാത്രി 12 വരെ തുറക്കും
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നാളെ ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ കൂട്ടി. രാത്രി 12 വരെ ബാറുകള്‍ പ്രവർത്തിക്കും. രാവിലെ 11 മുതൽ രാത്രി 11വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. ബാർ ഹോട്ടൽ







