വൈദ്യുത ലൈനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ കാര്യംപാടി ഐ ഹോസ്പിറ്റല്‍, അരിമുള, താഴമുണ്ട, എ കെ ജി, പ്രിയദര്‍ശിനി, ചെല്ലിച്ചിറക്കുന്ന്, പൂതാടി അമ്പലം, മാങ്ങോട്, നെല്ലിക്കര ഭാഗങ്ങളില്‍ നാളെ (മെയ് 18) രാവിലെ 9 മുതല്‍ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട സെക്ഷനുകീഴില്‍ വൈദ്യുത ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വെള്ളമുണ്ട ടൗണ്‍, വെള്ളമുണ്ട ടവര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (മെയ് 18) രാവിലെ 9 മുതല്‍ വൈകിട്ട് 3 വരെയും വെള്ളമുണ്ട എച്ച് സ്, എട്ടേനാല്‍, പി കെ കെ, സര്‍വീസ് സ്റ്റേഷന്‍, മടത്തുംകുനി, പഴഞ്ചന ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷന് കീഴില്‍ തെങ്ങുംമുണ്ട, പാണ്ടംകോഡ്, പുഞ്ചവയല്‍, ചിറ്റലകുന്നു, മുസ്തഫ മില്‍, വീട്ടീകമൂല, പടിഞ്ഞാറത്തറ ടൗണ്‍, സ്പില്‍ വേ, കൂവളത്തോട്, ഡാം ടാപ്, ചാര്‍ജിങ് സ്റ്റേഷന്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ (മെയ് 18)രാവിലെ 9 മുതല്‍ വൈകുന്നേരം 5:30 വരെ
വൈദ്യുതി മുടങ്ങും.
കമ്പളക്കാട് സെക്ഷനു കീഴില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഈരംകൊല്ലി, കരിംകുറ്റി, കരിംകുറ്റി ടവര്‍, വണ്ടിയാമ്പറ്റ ഭാഗങ്ങളില്‍ നാളെ (മെയ് 18) രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.