ബത്തേരി : സുൽത്താൻ ബത്തേരി നഗരസഭാ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ചെയർമാൻ ടി കെ രമേശ് , ഡെപ്യൂട്ടി ചെയർ പേഴ്സൺ എൽസി പൗലോസ് , സ്ഥിരം സമിതി അധ്യക്ഷരായ ടോം ജോസ് , ലിഷ പി എസ് , സാലി പൗലോസ് , ശാമില ജുനൈസ് , കെ റഷീദ് , സെക്രട്ടറി കെ എം സൈനുദ്ധീൻ , അസിസ്റ്റന്റ് എഞ്ചിനീയർ ബിജു വി ജി , ക്ലീൻ സിറ്റി മാനേജർ കെ സത്യൻ , ഹെൽത്ത് ഇൻസ്‌പെക്ടർ സാബു ജി , എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നു. സ്‌കൂൾ അറ്റകുറ്റപണികൾ , ഫിറ്റ്നസ് സർട്ടിഫിക്കറ്റ് , കുടിവെള്ളം , സ്‌കൂൾ പരിസരം ലഹരി വിമുക്തമാക്കൽ എന്നിവ മെയ് 30 നു മുമ്പ് പൂർത്തിയാക്കാൻ തീരുമാനിച്ചു . തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി സ്‌കൂൾ പരിസരം ശുചീകരിക്കുന്നതാണ് . മെയ് 31നു നഗരസഭാ പ്രതിനിധികൾ സ്‌കൂൾ സന്ദർശിച്ചു ഒരുക്കങ്ങൾ വിലയിരുത്തുന്നതാണ് . നഗരസഭാ പരിധിയിലെ 18 സ്‌കൂളുകളിലെ പ്രധാനാധ്യാപകർ പങ്കെടുത്ത യോഗത്തിനു എം ഈ സി കൺവീനർ പി എ അബ്ദുൾനാസർ നന്ദി പറഞ്ഞു .

പണം ഇതുവഴി പോയി എന്ന് ആലോചിക്കാറുണ്ടോ? ഈ നിസ്സാര കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടം കൊയ്യാം
നിങ്ങള്‍ക്ക് മുൻകാലങ്ങളില്‍ സമ്ബാദ്യത്തിലോ ബജറ്റിംഗിലുമോ പണമുപയോഗിക്കുന്നതിലൊ ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍, ഇപ്പോള്‍ വേണമെങ്കിലും പുതിയൊരു തുടക്കം കുറിക്കാനും മികച്ച