കൽപ്പറ്റ : എഡിഎസ് സംവിധാനത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ സംഘടിപ്പിക്കുന്ന എന്നിടം ക്യാമ്പയിൻ ഡെപ്യൂട്ടി കളക്ടർ അനിത കെ ഉദ്ഘാടനം ചെയ്തു. വാർഡ് തലത്തിൽ എ ഡി എസ് സംവിധാനത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എന്നിടം പരിപാടി ജില്ലയിൽ ആരംഭിക്കുന്നത്. മാസാന്ത്യങ്ങളിൽ വാർഡുകളിലെ അയൽക്കൂട്ട അംഗങ്ങൾ ഒത്തു ചേർന്ന് കലാ പരിപാടികൾ അവതരിപ്പിക്കുകയും ചർച്ചകൾ സംഘടിപ്പിക്കുകയും ചെയ്യും. എ ഡി എസുകളെ ക്രിയാത്മകമാക്കി അയൽക്കൂട്ട പ്രവർത്തനം കൂടുതൽ മുന്നോട്ട് കൊണ്ട് വരിക എന്നതാണ് എന്നിടം ക്യാമ്പയിൻ ലക്ഷ്യം വെക്കുന്നത്.ചടങ്ങിൽ ജില്ലാ മിഷൻ കോർഡിനേറ്റർ പി കെ ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.
സിഡിഎസ് ചെയർപേഴ്സൺ ദീപ എ വി, അസി.മിഷൻ കോർഡിനേറ്റർ സെലീന കെ.എം, റജീന വി.കെ, സിഡിഎസ് എക്സിക്യൂട്ടീവ് അംഗം സുജാത ആർ,എ.ഡി എസ് പ്രസിഡന്റ് രാധ വി.ആർ എന്നിവർ സംസാരിച്ചു.

ഉലുവ പതിവായി ഉപയോഗിക്കുന്നവരാണോ? എങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്.
ഉലുവ പതിവായി ഉപയോഗിക്കുന്നവരാണോ? എങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്… തെക്കേ ഇന്ത്യയിലും വടക്കേഇന്ത്യയിലും ഒരേപോലെ ജനപ്രിയമായ സുഗന്ധവ്യഞ്ജനമാണ് ഉലുവ. ഉലുവയ്ക്ക് ആരോഗ്യഗുണങ്ങൾ മാത്രമല്ല ചില ദോഷവശങ്ങളും ഉണ്ട്. ഉലുവയിൽ നാരുകൾ കൂടുതലാണ്. ഇത് ചിലപ്പോൾ ദഹന







