മരണം സ്ഥിരീകരിച്ച കുഞ്ഞ് ശവസംസ്കാര ചടങ്ങിനിടെ കണ്ണു തുറന്നു; മിനിറ്റുകൾക്ക് ശേഷം വീണ്ടും മരിച്ചു

പക്ഷേ ജീവിതത്തിൽ ഏതൊരാൾക്കും അനുഭവിക്കേണ്ടി വരുന്ന ഏറ്റവും വലിയ വേദന പ്രിയപ്പെട്ടവരുടെ മരണം ആയിരിക്കാം. ആരുടെയും നിയന്ത്രണത്തിൽ അല്ലാത്ത കാര്യമാണ് അത്. ഒരു മെക്സിക്കൻ കുടുംബത്തിന് അത്തരമൊരു ദൗർഭാഗ്യകരമായ അവസ്ഥയിലൂടെ കടന്നു പോകേണ്ടി വന്നത് ഒന്നല്ല രണ്ടു തവണയാണ്. മൂന്ന് വയസ്സുകാരിയായ കുട്ടിയുടെ മരണം സ്ഥിരീകരിച്ച് ശവസംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടയിൽ കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ടെത്തുകയും പിന്നീട് ഏതാനും നിമിഷങ്ങൾക്ക് ശേഷം കുഞ്ഞ് വീണ്ടും മരിക്കുകയുമായിരുന്നു. ദുഃഖം സന്തോഷത്തിലേക്കും വീണ്ടും തീരാദുഃഖത്തിലേക്കും കടന്ന് പോയ അത്യപൂര്‍വ്വ നിമിഷം.

മെക്സിക്കയിൽ നിന്നുള്ള കാമില റൊക്‌സാന മാർട്ടിനെസ് മെൻഡോസ എന്ന മൂന്ന് വയസുകാരി പെൺകുട്ടിയാണ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചത്. പന്ത്രണ്ട് മണിക്കൂറിന് ശേഷം അവളുടെ ശവസംസ്കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ കുട്ടിയ്ക്ക് ജീവനുള്ളതായി സംശയം ഉയര്‍ന്നു. ഇതിനിടെ കുട്ടി കണ്ണ് തുറക്കുകയും ചെയ്തതോടെ കൂടി നിന്നവര്‍ സന്തോഷം പ്രകടപ്പിച്ചു. പക്ഷേ ആ സന്തോഷത്തിന് ഏതാനും നിമിഷത്തെ ആയുസ് മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മെക്സിക്കൻ സംസ്ഥാനമായ സാൻ ലൂയിസ് പൊട്ടോസിയിൽ നിന്ന് സലീനാസ് ഡി ഹിൽഡാൽഗോ കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ ഏതാനും വർഷങ്ങൾക്ക് മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ട ഈ സംഭവം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും ചർച്ചയാവുകയാണ്. കുട്ടിയുടെ മാതാപിതാക്കൾ മാധ്യമങ്ങൾക്ക് നൽകിയ വിവരങ്ങൾ പ്രകാരം പനിയും വയറുവേദനയും തുടർച്ചയായ ഛർദ്ദിയും ഉണ്ടായതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പക്ഷേ, കുട്ടിയുടെ ആരോഗ്യത്തിൽ കാര്യമായി പുരോഗതി ഉണ്ടായില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്. ക്രമേണ കുഞ്ഞിന്‍റെ ആരോഗ്യസ്ഥിതി മോശമാവുകയും തുടർന്ന് ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയും ആയിരുന്നു. നിർജലീകരണമാണ് മരണ കാരണമായി ഡോക്ടർമാർ മാതാപിതാക്കളെ അറിയിച്ചത്.

തൊട്ടടുത്ത ദിവസം നടന്ന കുഞ്ഞിന്‍റെ ശവസംസ്കാര ചടങ്ങുകൾക്കിടയിൽ, മൃതദേഹം സൂക്ഷിച്ചിരുന്ന പെട്ടിയിൽ നിന്ന് ശ്വാസോച്ഛ്വാസത്തിലൂടെ ഉണ്ടാകുന്നത് പോലെ വായു കുമിളകൾ നിറഞ്ഞിരിക്കുന്നത് കണ്ടതോടെ കുട്ടിക്ക് ജീവനുണ്ടോ എന്ന സംശയം അമ്മ മേരി ജാനെ മെന്‍ഡോസയാണ് ആദ്യം ഉന്നയിച്ചത്. എന്നാല്‍ ആദ്യം ആരും ഇത് കാര്യമായി എടുത്തില്ല. മാത്രമല്ല. അതൊരു തോന്നല്‍ മാത്രമാണെന്ന് അവര്‍ പറഞ്ഞു. ഇതിനിടെ ശവപ്പെട്ടി തുറന്നപ്പോള്‍ കുട്ടിയുടെ കണ്ണുകള്‍ ചലിക്കുന്നുണ്ടെന്ന് കുട്ടിയുടെ മുത്തശ്ശി പറഞ്ഞു. കുട്ടിയ്ക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയ ഉടനെ കുട്ടിയെ വീണ്ടും ആശുപത്രിയിലെത്തിച്ചു. പക്ഷേ, പരിശോധിച്ച ഡോക്ടര്‍മാര്‍ കുട്ടി മരിച്ചെന്ന് വീണ്ടും സ്ഥിരീകരിക്കുക ആയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശി പിടിയിൽ

താമരശ്ശേരി പൂനൂർ വേണാടിയിൽ വീട്ടിൽ വി.റാസിക്ക് (38)ആണ് പിടിയിലായത്. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഇന്ന് ഉച്ചയോടെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്നാണ് ഇയാളെ പിടികൂ ടിയത്. ഇയാളിൽ നിന്നും

കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു; അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും

കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്. രണ്ട് കോടി രൂപ വിലയുള്ള രണ്ട് ബസുകളാണ് സര്‍വീസ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.