ഉയർന്ന രക്തസമ്മർദ്ദത്തെ നിശബ്ദനായ കൊലയാളിയെന്നാണ് വിശേഷിപ്പിക്കുന്നത്. ഹൈപ്പർടെൻഷനെക്കുറിച്ചും അതിന്റെ ലക്ഷണങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ദിവസമായാണ് മെയ് 17-ന് ലോക രക്താതിമർദ്ദ ദിനം ആചരിക്കുന്നത്.
ഉയർന്ന ഹൈപ്പർടെൻഷൻ ഹൃദയ രോഗങ്ങൾക്കും അകാല മരണത്തിനും കാരണമാകുന്നു. ഉയർന്ന സ്ട്രെസ് ലെവലുകൾ, പൊണ്ണത്തടി, മോശം ഭക്ഷണ ശീലങ്ങൾ, ഉദാസീനമായ ജീവിതശൈലി എന്നിവ യുവാക്കളിലെ ഹൈപ്പർടെൻഷന്റെ പ്രധാന കാരണങ്ങളാണ്.
നീണ്ടുനിൽക്കുന്ന ഹൈപ്പർടെൻഷൻ വിട്ടുമാറാത്ത വൃക്കരോഗം, സ്ട്രോക്ക്, ഹൃദയസ്തംഭനം തുടങ്ങിയ പല രോഗാവസ്ഥകൾക്കുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
ജീവിതശൈലിയിൽ ശരിയായ മാറ്റങ്ങൾ കൊണ്ടുവരുന്നത് ഈ രോഗത്തെ നിയന്ത്രിക്കാൻ വളരെയധികം സഹായിക്കും. ഉപ്പിന്റെ അമിതമായ ഉപയോഗം, പുകവലി, മദ്യപാനം എന്നീ ശീലങ്ങളൊക്കെ ഹൈപ്പർടെൻഷന് കാരണമാണ്. മാത്രമല്ല പ്രായവും ഒരു പ്രധാന ഘടകമാണ്. പ്രായമായ ആളുകൾക്ക് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. നല്ല ഭക്ഷണശൈലി പിന്തുടരുന്നതും ഈ ജീവിതശൈലി രോഗത്തെ ചെറുക്കാൻ സഹായിക്കും. പഴങ്ങൾ, പച്ചക്കറികൾ എന്നിവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. ശരീരഭാരം കുറയ്ക്കുന്നതും രോഗ നിയന്ത്രണത്തെ വളരെയധികം സഹായിക്കാറുണ്ട്.
പൊതുവേ തലവേദന, തലകറക്കം , മനം പുരട്ടൽ, കണ്ണിൽ ഇരുട്ടു കയറുക, കണ്ണ് മങ്ങുക എന്നിവ ലക്ഷണങ്ങളായി കാണാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഡോക്ടർ നിർദ്ദേശിക്കുന്ന ചെക്കപ്പുകൾ കൃത്യമായി ചെയ്ത് ബി.പി നിയന്ത്രിക്കാൻ ശ്രദ്ധിക്കുകയും ആവശ്യമെങ്കിൽ മരുന്നുകൾ കഴിക്കേണ്ടതും തുടർപരിശോധനകൾ നടത്തി രക്താതി സമ്മർദ്ദം നിയന്ത്രണവിധേയമാണെന്ന് ഉറപ്പു വരുത്തേണ്ടതുമാണെന്ന് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. അനീഷ് ബഷീർ പറഞ്ഞു.

എയർ ഇന്ത്യക്കും ആകാസക്കും കോളടിച്ചു! ഇൻഡിഗോക്കെതിരെ കേന്ദ്ര സർക്കാർ നടപടി, 5 % സർവ്വീസുകൾ മറ്റ് വിമാനകമ്പനികൾക്ക് നൽകി
വിമാന യാത്രക്കാരെ ദുരിതത്തിലേക്ക് തള്ളിവിട്ട ഇൻഡിഗോ കമ്പനിക്കെതിരെ കടുത്ത നടപടി തുടങ്ങി കേന്ദ്ര സർക്കാർ. അടിയന്തരമായി ഇൻഡിഗോയുടെ അഞ്ച് ശതമാനം സർവ്വീസുകൾ വെട്ടിക്കുറച്ച് മറ്റ് വിമാനകമ്പനികൾക്ക് നൽകാനാണ് സർക്കാർ തീരുമാനം. എയർ ഇന്ത്യ, ആകാസ






