കോവിഷീല്‍ഡ് വാക്‌സിന്‍ രക്തം കട്ടപിടിക്കുന്ന അസുഖത്തിന് കാരണമാകും; മറ്റൊരു പഠനംകൂടി പുറത്ത്

അസ്ട്രസെനക്കയുടെ കോവിഡ് പ്രതിരോധ വാക്‌സിനാ കോവിഷീല്‍ഡ് രക്തം കട്ടപിടിക്കുന്ന രോഗത്തിനു കാരണമാകുമെന്നു കണ്ടെത്തല്‍. കോവിഷീല്‍ഡ് വാക്‌സിന്‍ പാര്‍ശ്വഫലങ്ങളുള്ളതാണെന്ന് വ്യക്തമാക്കി അസ്ട്രസെനക്ക വിപണിയില്‍നിന്ന് പിന്‍വലിച്ചതിനു പിന്നാലെയാണ് പുതിയ പഠനം പുറത്തുവന്നത്. രക്തം കട്ടപിടിക്കുന്ന അസുഖം അപൂര്‍വമായി സംഭവിക്കാമെന്ന കമ്പനി നേരത്തെ സമ്മതിച്ചിരുന്നു.

ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ ഓസ്‌ട്രേലിയയിലെ ഫ്‌ലിന്റേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍ പ്രസിദ്ധീകരിച്ച ഗവേഷണപ്രബന്ധത്തിലാണ് കോവിഷീൽഡിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നത്. വാക്‌സിന്‍ ഇന്‍ഡ്യൂസിഡ് ഇമ്മ്യൂണ്‍ ത്രോംബോസിറ്റോപേനിയ ആൻഡ് ത്രോംബോസിസ് (വിഐടിടി) എന്നാണ് ഈ അസുഖത്തിന് പേര് നല്‍കിയിരിക്കുന്നത്.

2021-ലെ കോവിഡ് മഹാമാരി കാലത്ത് അസ്ട്രസെനക വാക്‌സിന്‍ ഉപയോഗിച്ചശേഷമാണ് ഈ അസുഖം കണ്ടുതുടങ്ങിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്ലേറ്റ്‌ലെറ്റ് ഫാക്ടര്‍ 4 (പിഎഫ് 4) എന്ന പ്രോട്ടീനിനെ ബാധിക്കുന്ന ഹാനികരമായ ഓട്ടോ ആന്റിബോഡിയാണ് വിഐടിടിക്ക് കാരണമാകുന്നതെന്നാണ് കണ്ടെത്തല്‍.

2023-ലും സമാനമായ ഗവേഷണഫലം പുറത്തുവന്നിരുന്നു. രോഗപ്രതിരോധ സംവിധാനം ഉല്‍പ്പാദിപ്പിക്കുന്ന ഒരു തരം ആന്റിബോഡിയാണ് ഓട്ടോ ആന്റിബോഡി. ഇത് പുറത്തുനിന്നുള്ള അക്രമകാരികളാണെന്ന് കരുതി സ്വന്തം ശരീരത്തിലെ കോശങ്ങളെ തന്നെ പ്രതിരോധിക്കുന്നു. ഇത് രക്താര്‍ബുദം അടക്കമുള്ള ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളിലേക്ക് നയിച്ചേക്കാം. സ്വന്തം ശരീരഭാഗത്തിനെതിരെ ശരീരത്തിലെ തന്നെ രോഗപ്രതിരോധ സവിധാനം പ്രതികരിക്കുന്നത് മൂലം ഉണ്ടാകുന്ന അവസ്ഥയാണ് ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍.

രോഗബാധിതര്‍ക്കു പലപ്പോഴും തലച്ചോറിലോ ഉദരത്തിലോ അസാധാരണമായ സ്ഥലങ്ങളില്‍ രക്തം കട്ടപിടിക്കുന്നു. അവരുടെ രക്തത്തില്‍ ഡി-ഡൈമര്‍ എന്ന പദാര്‍ത്ഥത്തിന്റെ ഉയര്‍ന്ന അളവുമുണ്ടാകും.

ഫ്ലിന്‍ഡേഴ്സ് യൂണിവേഴ്സിറ്റിയില്‍ വികസിപ്പിച്ചെടുത്ത ഒരു നൂതന രീതി ഉപയോഗിച്ചുള്ള ഈ പുതിയ പഠനം കാണിക്കുന്നത് വൈറസുകളിലും വാക്സിനുകളിലും ഉള്ള ഒരു പൊതുഘടകം ഈ ദോഷകരമായ ആന്റിബോഡികളെ ഉത്തേജിപ്പിക്കുന്നു എന്നാണ്.

കോവിഷീല്‍ഡ് സ്വീകരിച്ച നാല് മുതല്‍ 42 വരെയുള്ള ദിവസങ്ങള്‍ക്കിടയിലാണ് ഇത് സംഭവിക്കുക. കഠിനമായ തലവേദന, കാഴ്ച വ്യതിയാനങ്ങള്‍, വയറുവേദന,ഛര്‍ദ്ദി, നടുവേദന, ശ്വാസതടസം, കാലുവേദന, നീര്‍വീക്കം തുടങ്ങിയവയാണു രോഗത്തിനുള്ള ലക്ഷണങ്ങള്‍.

കോവിഡിനെതിരെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ സ്വീകരിച്ച വാക്‌സിനാണ് കോവിഷീല്‍ഡ്. പുനെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് അസ്ട്രസെനകയുമായി സഹകരിച്ച് വാക്‌സിന്‍ കോവിഷീല്‍ഡ് എന്ന പേരില്‍ ഇന്ത്യയില്‍ വിപണയിലെത്തിച്ചത്.

ടെന്‍ഡര്‍ ക്ഷണിച്ചു.

പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം

സ്പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം പി.ജി.ഡിപ്ലോമ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വര്‍ടൈസിങ് കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ജൂലൈ 16 ന് രാവിലെ 10

ആശാവര്‍ക്കര്‍ നിയമനം

മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ ഒന്‍പത്, 18വാര്‍ഡുകളില്‍ ആശവര്‍ക്കറെനിയമിക്കുന്നു. പത്താം ക്ലാസ്സ് യോഗ്യതയുള്ള, 25-45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ബയോഡാറ്റയുമായി ജൂലൈ 10 ന് രാവിലെ 11

ഇനി ഭക്ഷണം കഴിക്കാൻ പുറത്ത് പോകണ്ട; സ്കൂളുകളിൽ മാ കെയർ സജ്ജം

മാനന്തവാടി: സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്‌കൂൾ കോമ്പൗണ്ടിൽ നിന്നും പുറത്ത് പോകാതെ ലഘുഭക്ഷണം കഴിക്കാനും സ്റ്റേഷനറി സാധനങ്ങൾ വാങ്ങാനും സാഹചര്യമൊരുക്കി മാ കെയർ പദ്ധതി. മാനന്തവാടി ജിവിഎച്ച്എസ്എസിൽ നടന്ന മാ കെയർ ജില്ലാതല ഉദ്ഘാടനം

പഠനത്തോടൊപ്പം  ശാരീരിക ക്ഷമതയും മെച്ചപ്പെടുത്തണം: മന്ത്രി ഒ ആർ കേളു.

വിദ്യാർത്ഥികൾ പഠനത്തോടൊപ്പം മികച്ച ശാരീരികക്ഷമതയും കൈവരിക്കണമെന്ന് മന്ത്രി ഒ ആർ കേളു. മാനന്തവാടി ജിവിഎച്ച്എസ്എസിൽ ഉജ്ജ്വലം സമഗ്ര ഗുണമേന്മ വിദ്യാദ്യാസ പദ്ധതിയ്ക്ക് കീഴിൽ എംഎല്‍എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും എംഎൽഎ ആസ്തി വികസനത്തിൽ നിന്നും

കേബിൾ കുടുങ്ങി അവശനിലയിലായ തെരുവ് നായയെ രക്ഷപ്പെടുത്തി

കൽപ്പറ്റ കൈനാട്ടിയിൽ ശരീരത്തിൽ കേബിൾ കുടുങ്ങി അവശനിലയിലായ തെരുവ് നായയെ രക്ഷപ്പെടുത്തി. കേബിൾ കുടുങ്ങി മുറിവ് വ്രണമായതോടെ ഒരാഴ്ചയിലേറെയായി ഭക്ഷണവും വെള്ളവുമില്ലാതെ അവശതയിലായിരുന്നു. പ്രദേശത്ത് ലോട്ടറി കച്ചവടം നടത്തുന്ന മോഹനൻ എന്നയാളും സന്നദ്ധ പ്രവർത്തകൻ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.