പരപുരുഷബന്ധം എന്ന് സംശയം; ഭാര്യയുടെ ജനനേന്ദ്രിയം തുളച്ച് പൂട്ടിട്ട് ഭർത്താവ്; കണ്ണില്ലാത്ത ക്രൂരത മുംബൈയിൽ

പരപുരുഷ ബന്ധമുണ്ടെന്ന സംശയത്തില്‍ ഭാര്യയുട‌െ ജനനേന്ദ്രിയം തുളച്ച്‌ പൂട്ട് സ്ഥാപിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. മഹാരാഷ്ട്രയിലെ പിംപ്രി-ചിഞ്ച്‌വാഡിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. മുപ്പതുകാരനായ നേപ്പാളി യുവാവാണ് പിടിയിലായത്. മൂർച്ചയേറിയതും അറ്റം കൂർത്തതുമായ ബ്ലേഡുപോലുള്ള ആയുധം ഉപയോഗിച്ചാണ് 28കാരിയുടെ ജനനേന്ദ്രിയത്തില്‍ മുകളിലും താഴെയുമായി ദ്വാരങ്ങള്‍ ഇട്ടത്. തുടർന്ന് അതിലേക്ക് ഇരുമ്ബാണികള്‍ തിരുകി കയറ്റിയശേഷം പണ്ടുകാലങ്ങളില്‍ നടപ്പിലുണ്ടായിരുന്ന ചാരിത്ര്യ പൂട്ടിന് സമാനമായി പിച്ചളപ്പൂട്ട് സ്ഥാപിക്കുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് യുവാവിന് നേരത്തേ തന്നെ സംശയമുണ്ടായിരുന്നു. ഇക്കഴിഞ്ഞ പതിനൊന്നിന് പരപുരുഷ ബന്ധത്തിന്റെ പേരില്‍ ഇയാള്‍ ഭാര്യയെ മർദ്ദിക്കുകയും കൈകാലുകള്‍ തുണികൊണ്ട് കെട്ടിയിടുകയും ചെയ്തു. തുടർന്നായിരുന്നു കൊടുംക്രൂരത ചെയ്തത്. വേദന സഹിക്കാനാവാതെ യുവതി വാവിട്ട് നിലവിളിച്ചെങ്കിലും അയാള്‍ പിന്മാറിയില്ല. ആക്രമണത്തില്‍ യുവതിയുടെ ശരീരത്തില്‍ നിന്ന് രക്തംവാർന്നുപോവുകയും ചെയ്തു. നിലവിളികേട്ടെത്തിയ സമീപവാസികളാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ആണികളും പൂട്ടും ശരീരത്തില്‍ നിന്ന് നീക്കംചെയ്തു.

യുവതിയുടെ പരാതിയെത്തുടർന്ന് അന്വേഷണം നടത്തിയ പൊലീസാണ് ഭർത്താവിനെ അറസ്റ്റുചെയ്തത്. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം ആരംഭിച്ച പൊലീസ് യുവാവിനെതിരെ കർശന നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു. ആക്രമണത്തിനിരയായ യുവതി വീട്ടമ്മയാണ്. കാവല്‍ക്കാരനായി ജോലിനോക്കുകയായിരുന്നു യുവാവ്.

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍: റാങ്ക് ലിസ്റ്റ് റദ്ദാക്കി

ജില്ലയില്‍ വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 092/2022) തസ്തികയിലേക്ക് 2022 ഡിസംബര്‍ 31 ന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂര്‍ത്തിയായതിനാല്‍ 2025 ഡിസംബര്‍ 31 ന്

ഹൈസ്‌കൂള്‍ ടീച്ചര്‍: അഭിമുഖം

വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍-തമിഴ് (കാറ്റഗറി നമ്പര്‍ 248/2024 ) തസ്തികയിലേക്കുള്ള അഭിമുഖം ജനുവരി 28 ന് പാലക്കാട് ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കുമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂ മെമ്മോ,

വനിത കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന വനിതാ കമ്മീഷന്‍ സിറ്റിങ് (ജനുവരി 24) രാവിലെ 10 മുതല്‍ ആസൂത്രണ ഭവന്‍ പഴശ്ശി ഹാളില്‍ നടക്കുമെന്ന് കമ്മീഷന്‍ അധികൃതര്‍ അറിയിച്ചു. Facebook Twitter WhatsApp

ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ എയ്ഡഡ് യൂണിവേഴ്‌സിറ്റി കോളേജുകളില്‍ റഗുലര്‍ കോഴ്‌സുകളില്‍ ഡിഗ്രി, പ്രൊഫഷണല്‍ ഡിഗ്രി, പിജി, പ്രൊഫഷണല്‍ പിജി,

ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കാം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പൂക്കോട് പ്രവര്‍ത്തിക്കുന്ന ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിന് പട്ടികവര്‍ഗ്ഗ വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സി.ബി.എസ്.സി സിലബസ് പ്രകാരം ആറാം ക്ലാസിലേക്കാണ് പ്രവേശനം. പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക്

മധുരസ്മൃതി പുന സമാഗമം നടത്തി

കൽപറ്റ: എസ് കെ എം ജെ എച്ച് എസ് എസ് 1980 ബാച്ച് മധുരസ്മൃതിയുടെ 4ാമത് പുന സമാഗമം വിപുലമായ കലാപരിപാടികളോടെ ഗ്രീൻഗേറ്റ്സ് ഹോട്ടലിലെ ഹാളിൽ നടത്തി. രാവിലെ 10.30 ന് ആരംഭിച്ച ചടങ്ങ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.