ന്യൂഡൽഹി : ഓക്‌സ്‌ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ നാല് കോടി ഡോസ് ഉൽപ്പാദിപ്പിച്ചതായി ലോകത്തെ ഏറ്റവും വലിയ വാക്‌സിൻ നിർമാതാക്കളായ സെറം ഇൻസ്‌റ്റിറ്റ്യൂട്ട്. ഡിസംബറോടെ 10 കോടി ഡോസ് തയ്യാറാകുമെന്ന് ഇൻസ്‌റ്റിറ്റ്യൂട്ട് സിഇഒ അഡാർ പൂനാവാല പറഞ്ഞു. ബ്രിട്ടീഷ് മരുന്നുനിർമാതാക്കളായ അസ്‌ട്രസെനേക്കയുമായി ചേർന്നാണ് സെറം ഇൻസ്‌റ്റിറ്റ്യൂട്ട് കോവിഡ് വാക്‌സിൻ തയ്യാറാക്കുന്നത്.
ഓക്‌സ്‌ഫഡ് സർവകലാശാല വാക്‌സിൻ ഇന്ത്യയിൽ നിലവിൽ അന്തിമഘട്ട പരീക്ഷണത്തിലാണ്. ഡിസംബറോടെ സർക്കാർ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പൂനാവാല പറഞ്ഞു. വാക്‌സിനുകൾ ആദ്യം ഇന്ത്യയിൽ വിതരണംചെയ്യും. അടുത്ത വർഷം അമ്പതുശതമാനം ദരിദ്രരാജ്യങ്ങളിലെ വിതരണത്തിനായി കൈമാറും.

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്, ഇത് സൈബർ പൊലീസിന് കൈമാറും: മന്ത്രി വീണ ജോർജ്ജ്
മലപ്പുറം: നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. 252 പേർ