പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം കല്‍പ്പറ്റ പരിധിയിലെ സംസ്ഥാന പാതയോരങ്ങളിലുള്ള കണിയാമ്പറ്റ വില്ലേജ് ഓഫീസിന് മുന്നിലുള്ള മാവ്, മില്ലുമുക്കിലുള്ള ചെമ്പകം, മാനന്തവാടി കല്‍പ്പറ്റ പാതയോരത്തുള്ള പ്ലാവ് മരം എന്നിവ ലേലം ചെയ്യുന്നു. മേയ് 24 ന് രാവിലെ 11 ന് കല്‍പ്പറ്റ പൊതുമരാമത്ത് സെക്ഷന്‍ ഓഫീസില്‍ നടക്കുന്ന ലേലത്തില്‍ ആയിരം രൂപ നിരതദ്രവ്യം കെട്ടിവെച്ച് പങ്കെടുക്കാം. ഫോണ്‍ 9447349430

അക്രഡിറ്റഡ് എന്‍ജിനീയര്‍ നിയമനം
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് എന്‍ജിനീയറെ നിയമിക്കുന്നു. സിവില്‍/ അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങില്‍ ഡിഗ്രിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ മൂന്നുവര്‍ഷത്തെ പോളിടെക്നിക്ക് സിവില്‍ ഡിപ്ലോമയും അഞ്ചു വര്‍ഷത്തെ