ചെന്നലോട്: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെ ഗ്രാമപഞ്ചായത്തിലെ ചെന്നലോട് വാർഡിൽ മഴക്കാലപൂർവ്വ ശുചീകരണ പരിപാടി സംഘടിപ്പിച്ചു പ്രമുഖ സിനിമാതാരം എറിക് സക്കരിയ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ എം ബി മുരളി മുഖ്യപ്രഭാഷണം നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി ചെന്നലോട് ടൗൺ പ്ലാസ്റ്റിക് വിമുക്തമാക്കുകയും വ്യാപാര സ്ഥാപനങ്ങൾക്കും പ്രദേശവാസികൾക്കും ബോധവൽക്കരണ സന്ദേശം നൽകുകയും ചെയ്തു. ഇതിൻറെ തുടർച്ചയായി വാർഡിൻറെ വിവിധ പ്രദേശങ്ങളിൽ ക്ലസ്റ്ററുകൾ രൂപീകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. കിണറുകളും ജല സ്രോതസ്സുകളും അണുവിമുക്തമാക്കുന്ന പ്രവർത്തനങ്ങളിൽ ആരോഗ്യ പ്രവർത്തകർക്കൊപ്പം ശുചിത്വ വളണ്ടിയർമാരുടെയും വീട്ടുടമകളുടെയും കെട്ടിട ഉടമകളുടെയും പങ്കാളിത്തം ഉറപ്പുവരുത്തും. ചടങ്ങിൽ വാർഡ് വികസന സമിതി സെക്രട്ടറി കുര്യൻ പായിക്കാട്ട്, വ്യാപാരി പ്രസിഡണ്ട് എ ഡി ഡേവിഡ്, സാഹിറ അഷറഫ്, ഷീന ഗോപാലൻ, എച്ച് ഷിബു തുടങ്ങിയവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പ്രശാന്ത് വി സേനൻ സ്വാഗതവും ആശാവർക്കർ ലിസി എബി നന്ദിയും പറഞ്ഞു. വാർഡ് വികസന സമിതി അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, ഹരിത കർമ്മ സേന, ആരോഗ്യ ശുചിത്വ കമ്മിറ്റി അംഗങ്ങൾ, വ്യാപാരികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, മേറ്റുമാർ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കാളികളായി.

തദ്ദേശ തിരഞ്ഞെടുപ്പ്; കാഴ്ച വെല്ലുവിളിയോ മറ്റ് ശാരീരിക അവശതയോ ഉള്ളവർക്ക് വോട്ടു ചെയ്യാൻ പ്രത്യേക സൗകര്യം
കോഴിക്കോട് :തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കാഴ്ച വെല്ലുവിളി ഉള്ളവരോ, അവശതയുള്ളവരോ ആയ സമ്മതിദായകർക്ക് ആയാസരഹിതമായി വോട്ടു ചെയ്യാൻ ക്രമീകരണങ്ങൾ ഒരുക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശംപുറപ്പെടുവിച്ചു. കാഴ്‌ച വെല്ലുവിളി മൂലമോ മറ്റ് ശാരീരിക അവശത







