കമ്പളക്കാട് കെൽട്രോൺ വളവിൽ താമസിക്കുന്ന മുഹമ്മദ് ഇർഷാദ് എന്നവരുടെ വീടിൻ്റെ മുറ്റവും സംരക്ഷണ ഭിത്തിയും ഇടിഞ്ഞു വീണു. 30 അടിയിലേറെ നീളമുള്ള മതിലാണ് ഇടിഞ്ഞു വീണത്. ഇന്നലെ വൈകീട്ട് പെയ്ത മഴയിൽ മുറ്റവും സംരക്ഷണ ഭിത്തിയും ഇടിയുകയായിരുന്നു.
മുറ്റം ഇടിഞ്ഞത് കൊണ്ട് വീടും അപകടവസ്ഥയിലാണ്.
സംരക്ഷണ ഭിത്തിയോടടുപ്പിച്ചു അനതികൃതമായി മണ്ണെടുത്തതാണ് ഇടിഞ്ഞു വീഴാൻ കാരണമായത്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







