തീയറ്ററുകളെ ഇളക്കിമറിച്ച് മമ്മൂട്ടി താണ്ഡവം; ടർബോ ജോസ് ആയി മെഗാതാരത്തിന്റെ അഴിഞ്ഞാട്ടം: മികച്ച ആക്ഷൻ എന്റർടെയ്നർ എന്ന അഭിപ്രായം നേടി മമ്മൂട്ടിയുടെ ടർബോ

‘ഭ്രമയുഗം’ എന്ന ഹിറ്റിന് ശേഷം തിയേറ്ററില്‍ ‘ടര്‍ബോ’ ജോസിന്റെ താണ്ഡവം. മികച്ച പ്രതികരണങ്ങളാണ് ഇന്ന് തിയേറ്ററിലെത്തിയ വൈശാഖ്-മമ്മൂട്ടി ചിത്രം ടര്‍ബോ നേടിക്കൊണ്ടിരിക്കുന്നത്. വൈശാഖ് തിരിച്ചെത്തി എന്നാണ് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. രാജ് ബി ഷെട്ടിയുടെ അഭിനയത്തെയും പലരും പ്രശംസിക്കുന്നുണ്ട്.

‘ഗംഭീര തിയേറ്റര്‍ എക്‌സ്പീരിയന്‍സ്. മമ്മൂക്ക മികച്ചതായി. രാജ് ബി ഷെട്ടി സ്‌കോര്‍ ചെയ്തു. സാങ്കേതികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തിയ ചിത്രം. മമ്മൂട്ടിയുടെ സമീപകാലത്തെ മികച്ച ചിത്രം. ആരാധകര്‍ക്കും ആക്ഷന്‍ സിനിമ പ്രേമികള്‍ക്കും ഒരു വിരുന്നാണ് ടര്‍ബോ. ക്രിസ്റ്റോയുടെ മികച്ച വര്‍ക്ക്, വൈശാഖ് തിരിച്ചെത്തി. ടെയില്‍ എന്‍ഡ് ലീഡ് സീന്‍ ഒരു രക്ഷയുമില്ല’ എന്നാണ് ഒരു പ്രേക്ഷകന്‍ എക്‌സില്‍ കുറിച്ചിരിക്കുന്നത്

‘എല്ലാ മാസ് മസാല ടെംപ്ലേറ്റുകളുമുള്ള ഒരു മികച്ച ആക്ഷന്‍ എന്റര്‍ടെയ്നര്‍. ഗംഭീരമായ ആക്ഷന്‍ സെറ്റ് പീസുകള്‍ക്കൊപ്പം ഒരു മികച്ച ആക്ഷന്‍ എന്റര്‍ടെയ്നറും വൈശാഖ് ഒരുക്കിയിരിക്കുന്നത്. ജോസ് ആയി എത്തിയ മമ്മൂക്ക ശരിയായ ഒരു ടര്‍ബോ പോലെ തന്നെയാണ്’ എന്നാണ് മറ്റൊരു പ്രേക്ഷകന്റെ അഭിപ്രായം.

‘ഹൈ വോള്‍ട്ടേജ് സെക്കന്‍ഡ് ഹാഫും മികച്ച ഫസ്റ്റ് ഹാഫും. രണ്ടാം പകുതിയിലെ ഗംഭീര ആക്ഷന്‍ സീനുകളും ഇലക്ടിഫൈയിങ് ക്ലൈമാക്‌സും ത്രില്ലടിപ്പിക്കും. മമ്മൂട്ടിയും രാജ് ബി ഷെട്ടിയും വേറെ ലെവല്‍ പെര്‍ഫോമന്‍സ്. കാര്‍ ചെയ്‌സ് സീന്‍ തീപ്പൊരി. ആര്‍ട്ട്, ബിജിഎം, ക്യാമറ, കൊറിയോഗ്രാഫി എല്ലാം ഗംഭീരം’ എന്നിങ്ങനെയാണ് മറ്റ് അഭിപ്രായങ്ങള്‍.

അതേസമയം, റിലീസിന് മുമ്ബേ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗിലൂടെ ചിത്രം 3.48 കോടി രൂപ ചിത്രം നേടിയിരുന്നു. അതുകൊണ്ട് തന്നെ ഗംഭീര ഓപ്പണിങ് കളക്ഷനാകും ചിത്രത്തിന് ലഭിക്കുക. മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ടര്‍ബോ. മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

അസംപ്ഷൻ ഫെറോന ദേവാലയ തിരുനാൾ തുടങ്ങി.

ബത്തേരി: അസംപ്ഷൻ ഫൊറോന ദേവാലയത്തിൽ പരിശുദ്ധ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. വികാരി ഫാ. തോമസ് മണക്കുന്നേൽ കൊടിയേറ്റി. 24, 25 തീയതികളാണ് പ്രധാന തിരുനാൾദിവസങ്ങളെന്ന് ഇടവക സംഘാടകർ പത്രസമ്മേളത്തിൽ പറഞ്ഞു. പ്രധാന

നാടുണർത്തി പാലിയേറ്റീവ് ദിന സന്ദേശ റാലി

കാവുംമന്ദം: കിടപ്പ് രോഗികളെ സംരക്ഷിക്കേണ്ടത് കുടുംബത്തിൻറെ മാത്രം ഉത്തരവാദിത്വമല്ല മറിച്ച് സമൂഹത്തിന്റേത് കൂടിയാണ് എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കാവുംമന്ദത് പാലിയേറ്റീവ് ദിന സന്ദേശ റാലി സംഘടിപ്പിച്ചു. കൽപ്പറ്റ ബ്ലോക്ക്

സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് ഭേദിക്കുമോ?

കൽപ്പറ്റ: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 280 രൂപയാണ് വര്‍ധിച്ചത്. 1,05,440 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് വര്‍ധിച്ചത്. 13,180 രൂപയായാണ് ഗ്രാമിന്റെ വില

മുഹമ്മദ്‌ അഫ്രീന് എ ഗ്രേഡ്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പ്രസംഗത്തിൽ എ ഗ്രേഡ് നേടി മുഹമ്മദ്‌ അഫ്രീൻ.പനമരം ക്രെസെന്റ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയാണ്. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.