ഡാൻസ് റിയാലിറ്റി ഷോയിലൂടെ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ സ്നേഹം പിടിച്ചുപറ്റിയ നടിയാണ് സാനിയ ഇയ്യപ്പൻ. ‘ബാല്യകാല സഖി’ എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി ‘ക്വീൻ’ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. മോഡലിംഗ് രംഗത്തും താരം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്.
പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാല്‍ ചിത്രമായ ലൂസിഫറിലും സാനിയ ശ്രദ്ധേയമായ വേഷമാണ് ചെയ്തിരുന്നത്.സോഷ്യല്‍ മീഡിയയില്‍ വളരെ സജീവയായ സാനിയ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോയും വളരെ പെട്ടെന്നാണ് വെെറലാകുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരം കൂടുതലും ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും യാത്രാ വിശേഷങ്ങളുമാണ് പങ്കുവയ്ക്കുന്നത്. താരത്തിന്റെ ഗ്ലാമറസ് ആയ മിക്ക ഫോട്ടോയ്ക്ക് താഴെയും ചിലർ അധിക്ഷേപകരമായ കമന്റുകളും ഇടാറുണ്ട്. എന്നാല്‍ ഇതിന് ചുട്ടമറുപടിയും സാനിയ നല്‍കാറുണ്ട്
https://www.instagram.com/p/C7RaoEDPR2X/?igsh=aW0wYTJxeW1xa3N3
ഇപ്പോഴിതാ സാനിയ കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. ഫിലിപ്പീൻസില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. വെള്ള ബിക്കിനി ധരിച്ച് അതീവ ഗ്ലാമറസ് ആയ ചിത്രങ്ങളാണ് സാനിയ പങ്കുവച്ചിരിക്കുന്നത്. ഒപ്പം സുഹൃത്തുകളുടെ ചിത്രങ്ങളും ഉണ്ട്. മിനിട്ടുകള്‍ കൊണ്ട് തന്നെ ചിത്രം വെെറലായി. നിരവധി ലെെക്കും കമന്റും ലഭിക്കുന്നുണ്ട്.
എന്നാല്‍ ചിത്രത്തിനെതിരെ അശ്ലില കമന്റുകളും അധിക്ഷേപ കമന്റുകളും വരുന്നുണ്ട്. ‘എങ്ങനെ ഇങ്ങനെയുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാൻ തോന്നുന്നു’, ‘നാണമില്ലേ’ എന്നൊക്കെയാണ് വരുന്ന അധിക്ഷേപ കമന്റുകള്‍. പക്ഷേ അതിനെ മറികടക്കുന്ന രീതിയില്‍ നിരവധി ആരാധകരാണ് സാനിയെ പിന്തുണച്ച് രംഗത്തെത്തിയത്. ‘അവള്‍ക് ഇഷ്ടം ഉള്ള പോലെ അവള്‍ ജീവിക്കുന്നു’, എന്ത് ഭംഗിയാണ് സാനിയെ കാണാൻ’ എന്നിങ്ങനെയുള്ള കമന്റുകളും വരുന്നുണ്ട്.