ജില്ലയില് പട്ടികജാതി വികസന വകുപ്പിനു കീഴില് വൈത്തിരിയില് പ്രവര്ത്തിക്കുന്ന ആണ്കുട്ടികളുടെ പ്രിമെട്രിക് ഹോസ്റ്റലില് വാര്ഡന് തസ്തികയിലേയ്ക്ക് പുരുഷ ഉദ്യോഗാര്ത്ഥികള്ക്കായി അഭിമുഖം നടത്തുന്നു. എസ്.എസ്.എല്.സിയാണ് അടിസ്ഥാന യോഗ്യത. ബിരുദം, ബി.എഡ്, സമാനയോഗ്യതകള്, മുന്പരിചയം അഭികാമ്യം. താല്പര്യമുള്ളവര് മെയ് 30 ന് രാവിലെ 11 മണിക്ക് സിവില് സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില് സര്ട്ടിഫിക്കറ്റുകള് സഹിതം ഹാജരാകണം. ഫോണ്; 04936203824

ശ്രേയസ് റോയൽ 10-പുരുഷ സ്വാശ്രയ സംഘം വാർഷികം നടത്തി
ബഡേരി യൂണിറ്റിലെ റോയൽ 10 പുരുഷ സ്വാശ്രയ സംഘത്തിന്റെ വാർഷികം യൂണിറ്റ് ഡയറക്ടർ ഫാ.ഗീവർഗീസ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ബൈജു അധ്യക്ഷത വഹിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. മുഖ്യസന്ദേശം







