സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിന് ഇ-ഗ്രാന്റ്‌സ് 3.0 പോര്‍ട്ടല്‍ വഴി ജൂണ്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാം. ആറ് ലക്ഷം രൂപ വരുമാന പരിധിക്ക് വിധേയമായി ഒ.ഇ.സി വിഭാഗങ്ങളുടേതിനു സമാനമായ വിദ്യാഭ്യാസാനുകൂല്യം അനുവദിച്ചിട്ടുള്ള ഒ.ബി.സി(എച്ച)് വിഭാഗങ്ങള്‍ക്കും അപേക്ഷിക്കാം. പ്രധാനാധ്യാപകര്‍ അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ അപേക്ഷ www.egrantz.kerala.gov.in ലെ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന സമര്‍പ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫേണ്‍; 04952377786

ശ്രേയസ് റോയൽ 10-പുരുഷ സ്വാശ്രയ സംഘം വാർഷികം നടത്തി
ബഡേരി യൂണിറ്റിലെ റോയൽ 10 പുരുഷ സ്വാശ്രയ സംഘത്തിന്റെ വാർഷികം യൂണിറ്റ് ഡയറക്ടർ ഫാ.ഗീവർഗീസ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ബൈജു അധ്യക്ഷത വഹിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. മുഖ്യസന്ദേശം







