വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയില് സ്വകാര്യ സ്ഥാപനങ്ങള്, വ്യക്തികളുടെ ഭൂമിയില് അപകടകരമായുള്ള മരങ്ങള്, ചില്ലകള് അതത് വ്യക്തികളുടെ, സ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തില് മുറിച്ചു മാറ്റണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മരം, മരച്ചില്ലകള് വീണ് ഉണ്ടാകുന്ന അപകടങ്ങള്ക്ക് നഷ്ടപരിഹാരം നല്കാനുള്ള ബാധ്യത പ്രസ്തുത വ്യക്തിക്കും സ്ഥാപനത്തിനും ആയിരിക്കും. സര്ക്കാരിലേക്ക് റിസര്വ്വ് ചെയ്ത തേക്ക്,വീട്ടി, സംരക്ഷിത മരങ്ങള് മുറിച്ച് നീക്കുന്നതിന് നിലവിലെ ചട്ടങ്ങള്, ഉത്തരവുകള് പ്രകാരമുള്ള നടപടിക്രമങ്ങള് പാലിക്കണം.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







