ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡില്‍ എഞ്ചിന്‍ ഫിറ്റര്‍, ഇലക്ട്രിക്കല്‍ ഫിറ്റര്‍ തസ്തികകളിലേക്ക് വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്‌യു-30, മിഗ് സീരീസുകളിലെ എയര്‍ ക്രാഫ്റ്റുകളില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള എയര്‍ഫോഴ്സില്‍ നിന്നും വിരമിച്ചവര്‍, മെയ് 31 ന് വിരമിക്കുന്ന വിമുക്തഭടന്‍മാര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ മെയ് 29 ന് വൈകിട്ട് അഞ്ചിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍; 04936 202668

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.
ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം