മലപ്പുറം: മലപ്പുറത്ത് ബുള്ളറ്റ് ബൈക്കിൽ ടാങ്കർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ നവദമ്പതികൾ മരിച്ചു. ദേശീയപാതയിൽ കാക്ക ഞ്ചേരി സ്പിന്നിംഗ് മില്ലിന് സമീപം ആയിരുന്നു അപകടം. പത്ത് ദിവസം മുമ്പാണ് ഇവർ വിവാഹിതരായ, വേങ്ങര കണ്ണമം ഗംലം മാട്ടിൽ വീട്ടിൽ സലാഹുദ്ദീൻ(25), ഭാര്യ ഫാത്തിമ ജുമാന(19) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഇവർ സഞ്ചരിച്ചിരുന്ന ബുള്ളറ്റിൽ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. സലാഹുദ്ദിൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപെട്ടു. ജീവൻ രക്ഷിക്കുന്നതിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഫാത്തിമയും മരണപ്പെടുകയായിരുന്നു.

കണ്ടന്റ് റൈറ്റിങ് കോഴ്സ് പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ കണ്ടന്റ് റൈറ്റിങ് കോഴ്സിൽ പ്രവേശനം ആരംഭിച്ചു. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. 5085 രൂപയാണ് കോഴ്സ് ഫീ. ഫോണ്‍- 9495999669, 7306159442 Facebook Twitter WhatsApp







