മണിക്കൂറിൽ 100 മുതൽ 130 കിലോമീറ്റർ വരെ വേഗത; അടിപൊളി കോച്ചുകളും യാത്ര സൗകര്യങ്ങളും: കേരളത്തിലേക്ക് എത്തുന്നു 10 വന്ദേ മെട്രോകൾ

സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കില്‍ യാത്രയ്ക്ക് 10 വന്ദേമെട്രോ ട്രെയിനുകള്‍ കേരളത്തിലും വരുന്നു. എല്ലാ പ്രധാന സ്റ്റോപ്പിലും നിറുത്തുന്ന എ.സി ട്രെയിനാണ്. 100-130 കിലോമീറ്റർ വേഗത്തിലോടും. ടിക്കറ്റ് ബുക്കിംഗ് സൗകര്യമുണ്ടാകില്ല. അതത് സ്റ്റേഷനില്‍ നിന്ന് ടിക്കറ്റെടുക്കാം. ഒരു കോച്ചില്‍ 100 പേർക്ക് ഇരുന്നും 200 പേർക്ക് നിന്നും യാത്ര ചെയ്യാം.

ജൂലായില്‍ പരീക്ഷണ ഓട്ടം തുടങ്ങും. മാസങ്ങള്‍ക്കകം സർവീസും. കുറഞ്ഞ നിരക്കുള്‍പ്പെടെ തീരുമാനിച്ചിട്ടില്ല. സൂപ്പർ ഫാസ്റ്റിന്റെ നിരക്കാവാനാണ് സാദ്ധ്യത. എറണാകുളത്തു നിന്ന് കോഴിക്കോട്ടേക്കാണ് ആദ്യ സർവ്വീസ്. തിരുവനന്തപുരം – എറണാകുളം, കോഴിക്കോട്- പാലക്കാട്, കോട്ടയം – പാലക്കാട്, എറണാകുളം- കോയമ്ബത്തൂർ, മധുര- ഗുരുവായൂർ, കൊല്ലം- തിരുനെല്‍വേലി, കൊല്ലം – തൃശ്ശൂർ, കോഴിക്കോട്- മംഗലാപുരം, നിലമ്ബൂർ – മേട്ടുപ്പാളയം എന്നിവയാണ് മറ്റു സർവീസുകള്‍.

ഇപ്പോഴുള്ള രണ്ട് വന്ദേഭാരത് സർവ്വീസുകളും വൻ ലാഭത്തിലാണ്. വന്ദേമെട്രോയ്ക്ക് കേരളത്തെ ആദ്യ ലിസ്റ്റിലുള്‍പ്പെടുത്താൻ കാരണവുമിതാണ്. 10 കോടിയാണ് ഒരു കോച്ചിന് നിർമ്മാണച്ചെലവ്. കപൂർത്തല റെയില്‍ കോച്ച്‌ ഫാക്ടറിയിലും പെരമ്ബൂർ ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറിയിലുമായി 400 ട്രെയിനുകളാണ് ഈ വർഷം പുറത്തിറക്കുക. പരമാവധി 250 കിലോമീറ്റർ ദൂരം കണക്കാക്കിയാണ് സർവ്വീസ്.

മെമുവിനെ വന്ദേഭാരത് മോഡലില്‍ പരിഷ്‌കരിച്ച രൂപമാണ് 12 കോച്ചുള്ള വന്ദേ മെട്രോ.ഭക്ഷണമൊഴിച്ച്‌ വന്ദേഭാരതിലെ സൗകര്യങ്ങള്‍ മെട്രോയിലുണ്ടാകും.ഇവയ്ക്കുള്ളിൽ ലഭ്യമാകുന്ന ആധുനിക സൗകര്യങ്ങൾ ചുവടെ വായിക്കാം.

ഓട്ടോമാറ്റിക് വാതിലുകള്‍, വലിയ ചില്ല് ജന്നാലകള്‍, കോച്ചുകളെ ബന്ധിപ്പിച്ച് വാതിലുകൾ

ഡിജിറ്റല്‍ റൂട്ട് – സ്റ്റോപ്പ് ഇൻഡിക്കേഷൻ ഡിസ്‌പ്ലേ, മൊബൈല്‍ ചാർജ്ജിംഗ് സൗകര്യം,ക്യാമറ

ആധുനിക ടോയ്ലെറ്റുകള്‍, അപകടമൊഴിവാക്കാൻ കവച് ഡിജിറ്റല്‍ സെക്യുരിറ്റി സംവിധാനം

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.