ഭക്ഷണവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ദിവസവും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. പലപ്പോഴും ഭക്ഷണവുമായി ബന്ധപ്പെട്ട് പല വിചിത്രമായ വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.ഒരു കണ്ടെയ്നർ നിറയെ എണ്ണമറ്റ സ്ട്രോബെറി കഴിക്കുന്ന ഒരു കണ്ടന്റ് ക്രിയേറ്ററിന്റെ വീഡിയോയാണ് ഇത്.
ഓരോ സ്ട്രോബെറികളും വായിലിട്ട് ഒന്നിനുപുറകെ ഒന്നായി ചവച്ചു കഴിക്കുന്നതായാണ് വീഡിയോയില്‍ കാണുന്നത്. മുഴുവൻ സ്ട്രോബെറികളും കഴിച്ചതിന് ശേഷം യുവാവിന് എന്താണ് സംഭവിച്ചതെന്ന് വീഡിയോയില്‍ വ്യക്തമാക്കിയിട്ടില്ല. ഇയാളുടെ അക്കൗണ്ടില്‍ ഇത്തരത്തിലുള്ള മറ്റു വീഡിയോകളും കാണാം.
എണ്ണമറ്റ സ്ട്രോബെറികള്‍ തിന്നുന്ന വീഡിയോയ്ക്ക് ഇതിനകം നാല് കോടി പേരാണ് കണ്ടത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇയാള്‍ ഒറ്റയടിക്ക് സ്ട്രോബെറി കഴിച്ചതിലുള്ള സംശയം പലരും പ്രകടിപ്പിച്ചത് കമന്റുകളില്‍ കാണാം.തങ്ങളുടെ സംശയങ്ങളും പലരും പങ്കുവെച്ചിട്ടുണ്ട്. ’12 മണിക്കൂർ സ്ട്രോബെറി കഴിച്ചിട്ടും മുറിയിലെ വെളിച്ചം മാറിയില്ലേ?’- എന്നും ഒരാള്‍ ചോദിക്കുന്നുണ്ട്. ശേഷം യുവാവിന് എന്ത് സംഭവിച്ചു എന്ന് നിരവധിയാളുകള്‍ ചോദിക്കുന്നുണ്ട്.