സിഎൻജിയിൽ അമ്പതും പെട്രോളിൽ നാൽപതും കിലോമീറ്റർ മൈലേജ്; വില രണ്ടര മുതൽ നാലര ലക്ഷം രൂപ വരെ: നിരത്തുകൾ കീഴടക്കാൻ മൈക്രോ എസ് യു വിയായി ടാറ്റ നാനോ മടങ്ങിയെത്തുന്നു.

വാഹന വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് ടാറ്റാ മോട്ടേഴ്‌സ് നാനോ എന്ന കുഞ്ഞന്‍ കാറിനെ അവതരിപ്പിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വില കുറവുള്ള കാര്‍ എന്ന നിലയില്‍ എല്ലാവരും കൗതുകത്തോടെയാണ് കണ്ടത്. എന്നാല്‍ പ്രതീക്ഷിച്ച തരംഗം സൃഷ്ടിക്കാന്‍ കഴിയാതെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് നാനോ കാറിനെ ടാറ്റ മോട്ടേഴ്‌സിന് പിന്‍വലിക്കേണ്ടി വന്നു. ആളുകളുടെ മനസില്‍ തങ്ങിനില്‍ക്കുന്ന ആ ഓര്‍മ്മകളെ പൊടിതട്ടിയെടുക്കാന്‍ നാനോയുടെ പേരില്‍ പുതിയ എസ്‌യുവി ഇറക്കാനുള്ള നീക്കത്തിലാണ് ടാറ്റ.

അടുത്തകാലത്ത് തന്നെ പുതിയ എസ്‌യുവി ഇറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണക്കാരെ ആകര്‍ഷിക്കുന്നതിന് വേണ്ടി മൈലേജിന് കൂടുതല്‍ പ്രാധാന്യം നല്‍കി കാര്‍ ഇറക്കാനാണ് കമ്ബനിയുടെ ആലോചന. സിഎന്‍ജി, പെട്രോള്‍ വേരിയന്റുകളില്‍ നിരവധി ഫീച്ചറുകളോടെയായിരിക്കും പുതിയ കാര്‍ വിപണിയില്‍ എത്തുക. കാര്‍ ഇറക്കാന്‍ ഉദ്ദേശിക്കുന്ന തീയതി സംബന്ധിച്ച്‌ കമ്ബനി പ്രഖ്യാപനം നടത്തിയിട്ടില്ല.

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മൊബൈല്‍ കണക്റ്റിവിറ്റി സിസ്റ്റം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി സിസ്റ്റം, യുഎസ്ബി ചാര്‍ജിംഗ് സപ്പോര്‍ട്ട്, 8 ഇഞ്ച് ടച്ച്‌ സ്‌ക്രീന്‍ തുടങ്ങി നിരവധി മികച്ച ഫീച്ചറുകള്‍ ഇതില്‍ കാണാം. ആന്റിലോഗ് ബ്രേക്കിംഗ് സിസ്റ്റം, എയര്‍ബാഗുകള്‍ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ടാറ്റയുടെ ഈ പുതിയ വാഹനത്തിനുള്ളില്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാഹനത്തിന്റെ മൈലേജ് ആയിരിക്കും ഏറ്റവും ആകര്‍ഷകം. നാനോ എസ്യുവി കാറില്‍ കമ്ബനി 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും 1.2 ലിറ്റര്‍ സിഎന്‍ജി എഞ്ചിനും ഉപയോഗിക്കുമെന്നാണ് വിവരം. സിഎന്‍ജി വേരിയന്റില്‍ 50 കിലോമീറ്റര്‍ മൈലേജ് ഉറപ്പുനല്‍കാന്‍ കഴിഞ്ഞേക്കും. പെട്രോള്‍ വേരിയന്റില്‍ ലിറ്ററിന് 40 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കാന്‍ കഴിയുന്ന തരത്തില്‍ വാഹനം ഇറക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2.50 ലക്ഷം രൂപ മുതല്‍ നാലുലക്ഷം രൂപ വരെ വിലയില്‍ വാഹനം ലഭിക്കാന്‍ സാധ്യതയുണ്ട്. തുടക്കത്തില്‍ നിരവധി ഓഫറുകളോടെ വാഹനം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് സാധ്യത.

പേരാവൂരില്‍ 2 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

പേരാവൂര്‍: പേരാവൂരില്‍ 2 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍.പേര്യ സ്വദേശി അബിന്‍ തോമസ്,കൊളക്കാട് മലയാംപടി സ്വദേശി അലന്‍ മനോജ് എന്നിവരെയാണ് തൊണ്ടിയില്‍ വച്ച് കഴിഞ്ഞ ദിവസം രാത്രി പേരാവൂര്‍ എസ്എച്ച്ഒ പി ബി സജീവും

സംസ്ഥാന സ്കൂൾ കായികമേള സ്വർണ്ണക്കപ്പിന് സ്വീകരണം നൽകി

കൽപ്പറ്റ : സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി എസ്.കെ.എം.ജെ ഹയർ സെക്കണ്ടറി സ്കൂളിൽ സ്വർണക്കപ്പുമായി വന്ന ദീപശിഖാ പ്രയാണത്തിന് സ്വീകരണം നൽകി. പരീക്ഷാഭവൻജോയിൻ്റ് സെക്രട്ടറി ഗിരീഷ് ചോലയിൽ ഡി ഡി ഇ ശശീന്ദ്രവ്യാസ് എ

ആരോഗ്യ മേഖലയിൽ സമാനതകളില്ലാത്ത വികസന മുന്നേറ്റം നടപ്പാക്കി: മന്ത്രി വീണാ ജോർജ്

വൈത്തിരി: ജില്ലയിലെ ആരോഗ്യ മേഖലയിൽ സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ് നടപ്പാക്കുന്നതെന്നും ചികിത്സാ രംഗത്ത് ജില്ല സ്വയം പര്യാപ്തത കൈവരിക്കുന്നതായും ആരോഗ്യ -വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. വൈത്തിരി താലൂക്ക് ആശുപത്രിയിൽ

വൈദ്യുതി മുടങ്ങും

കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാല്‍ ഒന്നാം മൈൽ, പള്ളിക്കുന്ന്, ചുണ്ടക്കര, വെള്ളച്ചിമൂല, വെണ്ണിയോട്, വാളൽ, മെച്ചന, മാടക്കുന്ന്, കോട്ടത്തറ, മരവയൽ, എച്ചോം, വിളമ്പുകണ്ടം, മലങ്കര, ആനേരി, കരിംകുറ്റി പ്രദേശങ്ങളിൽ നാളെ

നടപടി റദ്ധാക്കി

ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ അറബിക് ലാംഗ്വേജ് ടീച്ചർ (കാറ്റഗറി നമ്പർ 156/2024) തസ്തികയിലേക്ക് 2024 ജൂൺ 15, ഒന്നാം എൻസിഎ ഒബിസി പ്രകാരം അപേക്ഷ ലഭ്യമല്ലാത്തതിനാൽ തുടർനടപടികൾ റദ്ദാക്കിയതായി പിഎസ്‍സി

ടെൻഡർ ക്ഷണിച്ചു

എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിലേ ഫിഷറീസ് വകുപ്പിന്റെ ബയോഫ്ലോക്ക് ഫിഷ് ഫാമിങ്ങ് നടത്തുന്നതിനായി ഏഴ് ബയോഫ്ലോക്ക് ടാങ്കുകൾ നിർമിക്കാൻ താത്പ്പര്യമുള്ള പ്രവർത്തി പരിചയുമുള്ള സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെൻഡറുകൾ ഒക്ടോബർ 31 വൈകിട്ട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.