ശ്രേയസ് വാകേരി യൂണിറ്റിന്റെ വാർഷിക പൊതുയോഗത്തിന്റെ ഉദ്ഘാടനവും വാർഷിക റിപ്പോർട്ട് “ജീവിത നൗക”യുടെ പ്രകാശനവും ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.നിർവഹിച്ചു.യൂണിറ്റ് പ്രസിഡന്റ് സി.സി.വർഗീസ് അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി.,പ്ലസ് ടു വിജയികളെ മെമെന്റോ നൽകി ആദരിച്ചു.രജത ജൂബിലി പിന്നിട്ട സ്വാശ്രയ സംഘ അംഗങ്ങൾക്ക് ഉപഹാരങ്ങൾ നൽകി.
യൂണിറ്റ് സെക്രട്ടറി കെ. കെ.വർഗീസ്, സി.ഡി.ഒ.ഗിരിജ പീതാംബരൻ,ബേബി
എന്നിവർ സംസാരിച്ചു.സ്വാശ്രയ സംഘ അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.സ്നേഹ വിരുന്നോടെ പരിപാടി സമാപിച്ചു.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം
മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ്







