കാട്ടികുളം പനവല്ലി കൈരളി സ്റ്റോർ എന്ന സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 30 ചാക്ക് ഫോർട്ടിഫൈഡ് അരി റേഷൻ അരിയാണെന്ന പ്രാഥമിക ബോധ്യത്തിൻ്റെ അടിസ്ഥാനത്തിൽ പിടിച്ചെടുത്തു. 25 കി.ഗ്രാം പ്ലാസ്റ്റിക് ചാക്കുകളിലായി മാറ്റി നിറച്ചനിലയിൽ കണ്ടെത്തിയ ഫോർട്ടിഫൈഡ് റേഷനരി മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസർ , റേഷനിംഗ് ഇൻസ്പെക്ടർമാർ എന്നിവരുടെ സാന്നിധ്യത്തിൽ പിടിച്ചെടുത്ത് NFSA ഗോഡൗണിലേക്ക് മാറ്റി . ക്വാളിറ്റി കൺട്രോളർ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം വ്യാപാരിക്കെതിരെ കൂടുതൽ കേസെടുത്ത് തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യ കമ്മിഷൻ അംഗം വിജയലക്ഷമി അറിയിച്ചു. ഫോർട്ടിഫൈഡ് റേഷനരി എങ്ങിനെ ഓപ്പൺ മാർക്കറ്റിൽ എത്തി എന്നതിനെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ സപ്ലൈ ഓഫീസറോട് നിർദ്ദേശിച്ചതായും അവർ അറിയിച്ചു.

മലയാളത്തിന്റെ മോഹൻലാലിന് സർക്കാർ ആദരവ്, ലാൽ സലാമിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം
ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സ്വീകരണമൊരുന്ന സർക്കാർ പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം. ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ശനിയാഴ്ച അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍