കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാതല കലോത്സവം “അരങ്ങ്” 26, 28, 29 തീയതികളില്‍ നടത്തുമെന്ന് ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ പി.കെ. ബാലസുബ്രഹ്മണ്യന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അയല്‍ക്കൂട്ടം ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ കലോത്സവത്തില്‍ പങ്കെടുക്കും. സ്റ്റേജ് ഇതര ഇനങ്ങളില്‍ മത്സരം ഇന്ന് കല്‍പ്പറ്റ എസ്ഡിഎം എല്‍പി സ്കൂളില്‍ നടക്കും. മീനങ്ങാടി സെന്റ് പീറ്റേഴ്സ് ഹൈസ്കൂളില്‍ 28, 29 തീയതികളിലാണ് സ്റ്റേജ് ഇന മത്സരങ്ങള്‍. രണ്ട് വേദികളിലായി ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, കുച്ചിപ്പുടി, സംഘനൃത്തം, നാടന്‍പാട്ട്, ഒപ്പന, കവിതാലാപനം തുടങ്ങി 49 ഇനങ്ങളിലാണ് മത്സരം. ഇത്രയും ഇനങ്ങളിലായി 500 ഓളം പേര് പങ്കെടുക്കും. 28ന് ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് കലോത്സവം ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസവും രാവിലെ 10 മുതല്‍ വൈകുന്നേരം ആറുവരെയാണ് മത്സരങ്ങള്‍. സുല്‍ത്താന്‍ ബത്തേരി, വൈത്തിരി, മാനന്തവാടി ക്ലസ്റ്റര്‍തല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ലഭിച്ചവരാണ് ജില്ലാതലത്തില്‍ മാറ്റുരയ്ക്കുന്നത്. സംസ്ഥാനതല മത്സരം ജൂണ്‍ ഏഴ്, എട്ട്, ഒന്‍പത് തീയതികളില്‍ കാസര്‍ഗോഡ് ജില്ലയിലെ പീലിക്കോട് നടക്കും. അസി.കോ ഓര്‍ഡിനേറ്റര്‍ കെ.എം. സെലീന, ജില്ലാ പ്രോഗ്രാം മാനേജര്‍ വി. ജയേഷ്, പി.കെ. സുഹൈല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

മലയാളത്തിന്റെ മോഹൻലാലിന് സർക്കാർ ആദരവ്, ലാൽ സലാമിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം
ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സ്വീകരണമൊരുന്ന സർക്കാർ പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം. ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ശനിയാഴ്ച അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്