ബത്തേരി : സുൽത്താൻ ബത്തേരി നഗരസഭ കുടുംബശ്രീ സി ഡി എസിന് കീഴിൽ പുതിയ ഒരു ഇന്നോവേഷൻ പ്രോജക്ട് ആയി കാന്താരി നെല്ലിക്ക സിറപ്പ് എന്ന പുതിയ സംരംഭം നഗരസഭ ചെയർമാൻ കെ.രമേശ് ഉദ്ഘാടനം ചെയ്തു. ജീവിതശൈലി രോഗങ്ങൾക്ക് എതിരെ ഏറ്റവും ഫലപ്രദമായ ഒരു സിറപ്പാണ് കാന്താരി നെല്ലിക്ക സിറപ്പ്. പദ്ധതിക്ക് ആശംസകൾ അറിയിച്ച് നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇൻ ചാർജ് സാലി പൗലോസ്, സി ഡി എസ് ചെയർപേഴ്സൺ സുപ്രിയ എന്നിവർ സംസാരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







