പ്ലസ് വൺ പ്രവേശനത്തിന് സ്പോർട്‌സ് ക്വാട്ട സീറ്റുകളിലേക്ക് രജിസ്ട്രേഷൻ കഴിഞ്ഞ് രണ്ടാംഘട്ട നടപടികൾ പൂർത്തിയാകാത്ത വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റ്,പകർപ്പ്, സ്പോർട്‌സ് സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ ചെയ്‌ത പ്രിൻ്റ് ഔട്ടുമായി മെയ് 29 നകം ജില്ലാ സ്പോർട്‌സ് കൗൺസിൽ ഓഫീസിൽ വെരിഫിക്കേഷന് എത്തണം. സ്പോർട്‌സ് കൗൺസിൽ നിന്നും ലഭിക്കുന്ന സ്കോർ കാർഡ് ഉപയോഗിച്ച് രണ്ടാം ഘട്ട രജിസ്ട്രേഷൻ പൂർത്തികരിക്കണമെന്നും സെക്രട്ടറി അറിയിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്