സമഗ്ര ശിക്ഷ ആസ്പിരേഷൻ പദ്ധതിയുടെ ഭാഗമായി മാടക്കുന്ന് എസ്.ടി.സിയിൽ ആറു ദിവസത്തെ ഒരുക്കം ക്യാമ്പ് തുടങ്ങി. ഗോത്ര വർഗ്ഗ വിദ്യാർഥികളെ സ്കൂൾ പ്രവേശനത്തിനുള്ള ഒരുക്കം നടത്തുക ലക്ഷ്യത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി.റിനീഷ് ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ കേരള പ്രോഗ്രാം ഓഫീസർ കെ. രാജേഷ് അധ്യക്ഷത വഹിച്ചു.കുട്ടികളുടെ പഠനോപകരണ വിതരണോദ്ഘാടനം വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്ര വ്യാസ് നിർവ്വഹിച്ചു. സമഗ്ര ശിക്ഷ ജില്ലാ പ്രോഗ്രാം ഓഫീസർ എസ്. അനിൽകുമാർ പദ്ധതി വിശദീകരണം നടത്തി. ക്യാമ്പിലെ കുട്ടികൾക്ക് വസ്ത്രം, ചെരുപ്പ് കളിയുപകരണങ്ങൾ പാഠപുസ്തകങ്ങൾ എന്നിവ വിതരണം ചെയ്തു. വൈത്തിരി ബി.പി.സി എ .കെ . ഷിബു, വാളൽ യു.പി സ്കൂൾ പ്രധാനാധ്യാപകൻ പി. ജെ.തോമസ് ,
കോട്ടത്തറ സെൻ്റ് ആൻ്റണീസ്പ്രാധാനാധ്യാപിക കെ. ജിജി , കോ തുടങ്ങിയവർ പങ്കെടുത്തു.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്