കാട്ടിക്കുളം: വയനാട് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധസ്ക്വാഡ് അംഗങ്ങളും, തിരുനെല്ലി എസ്ഐ എൻ ദിജേഷും, കാട്ടി ക്കുളം ആർടിഒ ചെക്ക് പോസ്റ്റിന് സമീപം വെച്ച് നടത്തിയ വാഹന പരി ശോധനയിൽ കാറിൽ കടത്തുകയായിരുന്ന 2.700 കിലോഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്തിയ കോഴിക്കോട് അഴിയൂർ പറമ്പത്ത് മീത്തൽ വീട്ടിൽ അൻഷാദ് (35), ബൈരക്കുപ്പ സ്വദേശി മേഗിൽ മനയിൽ സ്വാമി (30) എന്നിവരെ അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്തിയ കെഎൽ 59 വി 3176 മാരുതി ബെലാനോ കാറും കസ്റ്റഡി യിലെടുത്തു. സീനിയർ സിവിൽ പോലീസ് ഓഫീസർ വിനീത്, ജില്ലാ ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സിന്റെ സീനിയർ സിവിൽ പോലീസ് ഓഫീസർ പി.എം ഷാജി, സിപിഒ വി.ജെ സ്മിജു എന്നിവരും പരിശേധന സംഘത്തിൽ ഉണ്ടായിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ്; ജില്ലയില്‍ 78.21 ശതമാനം പോളിങ് (8 മണി വരെ)
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 78.21 ശതമാനം (രാത്രി 8 മണി വരെ) പോളിങ് രേഖപ്പെടുത്തി. കല്‍പ്പറ്റ നഗരസഭയില്‍ 77.26 ശതമാനവും മാനന്തവാടി നഗരസഭയില്‍ 78.68 ശതമാനവും സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍







