തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ 100.222 ഗ്രാം മെത്താം ഫിറ്റമിൻ പിടികൂടിയ കേസ്സിൽ, കേസ്സിലുൾപ്പെട്ട മൂന്നാം പ്രതിയായ മാരുതി ഡിസയർ കാറിൻ്റെ ഉടമ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ പറമ്പിൽ അബ്ദുള്ളയെ (40)അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആഴ്ച കേസ്സ് എടുത്ത സമയത്ത് മെത്താംഫിറ്റമിൻ കടത്തി ക്കൊണ്ടുവന്നതിന് രണ്ട് പേരെ അറസ്റ്റ് ചെയ്‌് റിമാന്റ് ചെയ്തിരുന്നു. മെത്താംഫിറ്റമിൻ കടത്തിക്കൊണ്ടു വരുന്നതിന് വാഹനസൗകര്യം നൽകുകയും, സാമ്പത്തിക സഹായം നൽകു കയും ചെയ്തതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തദ്ദേശ തെരഞ്ഞെടുപ്പ്; ജില്ലയില്‍ 78.21 ശതമാനം പോളിങ് (8 മണി വരെ)
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 78.21 ശതമാനം (രാത്രി 8 മണി വരെ) പോളിങ് രേഖപ്പെടുത്തി. കല്‍പ്പറ്റ നഗരസഭയില്‍ 77.26 ശതമാനവും മാനന്തവാടി നഗരസഭയില്‍ 78.68 ശതമാനവും സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍







