പുൽപ്പള്ളി : ചേപ്പിലയിൽ റോഡരികിലെ ജൽജീവൻ മിഷൻ കുടിവെ ള്ള പദ്ധതിയുടെ ചാലിൽ വീണ് ടോറസ് ലോറി മറഞ്ഞു. ഇന്ന് രാവിലെ 9.30ഓടെ ഷെഡ്ഡിങ്ങിലേക്ക് മെറ്റലുമായി വന്ന ലോറിയാണ് അപകടത്തിൽ പ്പെട്ടത്. മെറ്റൽ ഇറക്കു ന്നതിനിടെ ലോറി റോഡരികിലെ ചാലിൽ മറിയുകയായി രുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. കഴിഞ്ഞ ഒരാഴ്ചക്കിടെ പുൽപ്പള്ളി, മുള്ളൻകൊല്ലി മേഖലകളിൽ ജൽജീവൻ മിഷൻ്റെ കുടിവെള്ള വിതരണ പൈപ്പ് സ്ഥാപിക്കുന്നതിനായെടുത്ത കുഴികളിൽപ്പെട്ട് നിരവധി വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.

സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000 മുതൽ